മഷ്‌റൂം ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ. എത്ര കഴിച്ചാലും മതിവരില്ല.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് മഷ്‌റൂം അല്ലെങ്കിൽ കൂൺ. എന്നാൽ ഇന്ന് നമുക്ക് മഷ്‌റൂം കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ. മഷ്‌റൂം ഗാർലിക് മസാലയാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഇരുന്നൂറ്‌ ഗ്രാം മഷ്‌റൂം നല്ല പോലെ കഴുകി വെള്ളം കളഞ്ഞു ഡ്രൈ ആക്കി എടുക്കുക. ശേഷം വലിയ മഷ്‌റൂം ആണ് എങ്കിൽ നാല് പീസുകളായി മുറിച്ചെടുക്കുക. ശേഷം എല്ലാ കൂണും ഇതുപോലെ അരിഞ്ഞെടുക്കുക. ശേഷം ആറ് വെളുത്തുള്ളി ഗ്രേറ്റാക്കി എടുക്കുക.

ഇനി ഒരു സവാളയും കുറച്ചു മല്ലിയിലയും പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഓയിലിലേക്ക് മൂന്നു ടേബിൾ സ്പൂൺ ബട്ടറും കൂടി ചേർക്കുക. ശേഷം പൊടിയായി അരിഞ്ഞെടുത്ത സവാള ബട്ടറിലേക്ക് ചേർത്ത് ഇളക്കുക. ഇനി സവാള ചെറിയ ബ്രൗൺ കളർ ആകുമ്പോൾ അരിഞ്ഞു വെച്ചിട്ടുള്ള മഷ്‌റൂം ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് മഷ്‌റൂം അഞ്ചു മിനിറ്റോളം വേവിക്കുക.

ഇനി വെന്തു വന്ന മഷ്‌റൂമിലേക്ക് ഗ്രേറ്റാക്കി വെച്ചിട്ടുള്ള വെളുത്തുള്ളി ചേർത്ത് ഇളക്കുക. ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇനി മീഡിയം ടു ഹൈ ഫ്ളൈമിൽ മഷ്‌റൂം നന്നായി വേവിച്ചെടുക്കുക. ശേഷം നല്ല പോലെ വഴറ്റി എടുത്ത മഷ്‌റൂമിലേക്ക് മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നും കൂടി ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മഷ്‌റൂം ഗാർലിക് മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മഷ്‌റൂം തയ്യാറാക്കി നോക്കണേ. ചപ്പാത്തിക്കും ചോറിനും എല്ലാം ഒപ്പം കഴിക്കാൻ ഏറെ നല്ലതാണ് ഈ മഷ്‌റൂം മസാല.

Leave a Reply