ഒരുപാട് പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. എന്നാൽ ക്യാരറ്റ് കറി വെച്ചാൽ പൊതുവെ കുട്ടികൾക്കൊക്കെ മടിയായിരിക്കും കഴിക്കാൻ. എന്നാൽ ഈ ക്യരറ്റ് കൊണ്ട് ഒരു സ്വീറ്റ് ഉണ്ടാക്കി കൊടുത്താലോ അവർ ഇഷ്ടത്തോടെ കഴിക്കും. അപ്പോൾ നമുക്ക് ഇന്ന് ക്യാരറ്റ് ഹൽവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മുക്കാൽ കിലോ ക്യാരറ്റ് നല്ല പോലെ കഴുകി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം ക്യാരറ്റിനെ ഒരു പാനിലേക്ക് മാറ്റുക. എന്നിട്ട് ക്യാരറ്റിലേക്ക് ഒരു കപ്പ് പാലും ചേർത്ത് അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ ക്യാരറ്റ് വേവിക്കുക.
അപ്പോൾ ക്യാരറ്റ് നന്നായി വെന്തു കിട്ടിയിട്ടുണ്ട്. ശേഷം ക്യാരറ്റിൽ വെള്ളമുണ്ട് എങ്കിൽ തുറന്നു വെച്ച് വെള്ളം വറ്റിക്കുക. ശേഷം വെള്ളമൊക്കെ വറ്റി ഒന്ന് ഡ്രൈ ആയി വന്ന ക്യാരറ്റിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ശേഷം നെയ്യിൽ കിടന്നു ക്യാരറ്റ് നന്നായി വേവിക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ ഷുഗറും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം ഷുഗറിന്റെ വെള്ളം കൂടി വറ്റി വരുന്നത് വരെ ഇളക്കുക.
ശേഷം നല്ല പോലെ വെള്ളമൊക്കെ വറ്റി ഹൽവ വെന്തു വന്നിട്ടുണ്ട്. എന്നിട്ട് ക്യാരറ്റിനെ ഫ്ളയിം ഓഫ് ചെയ്തു ഒരു ട്രേയിലേക്ക് മാറ്റുക. ശേഷം ഒന്ന് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ക്യാരറ്റ് ഹൽവ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഹൽവ തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടും ഈ സ്വീറ്റ്. ക്യാരറ്റ് അല്ലാതെ കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കാൻ മറക്കല്ലേ.
