അരിപ്പൊടിയോ ഗോതമ്പ് മാവോ മൈദയോ ഒന്നും വേണ്ടാതെ ഒരു കിടിലൻ പത്തിരി.

ഗോതമ്പ് മാവോ അരിപ്പൊടിയോ മൈദയോ ഒന്നുമില്ലാതെ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ ബ്രേക്ഫാസ്റ്റ് റവ കൊണ്ടാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് വറുക്കാത്ത റവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം റവ നന്നായി പൊടിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം പാകത്തിനുള്ള ഉപ്പും, ഒന്നര ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി കൈ കൊണ്ട് കുഴക്കുക.

ചപ്പാത്തിക്ക് മാവ് കുഴക്കുന്ന മാവിനേക്കാൾ കുറച്ചും കൂടി ലൂസായി വേണം റവ മാവ് കുഴച്ചെടുക്കാൻ. ശേഷം കുഴച്ചെടുത്ത മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. പത്തു മിനിറ്റായപ്പോൾ റവ മാവ് നല്ല പാകത്തിനുള്ള പരുവമായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൌണ്ടർ ടോപ്പിൽ കുറച്ചു മൈദ പൊടി വിതറിയ ശേഷം ഓരോ ചെറിയ ബോളുകളായി പരത്തുക.

എന്നിട്ട് ഒരു ചട്ടിയിൽ ഇത് മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ ഒഴിക്കുക. ശേഷം എണ്ണ നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി പരത്തി എടുത്ത ഓരോ പത്തിരിയും എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തു കോരി എടുക്കുക. ഇതുപോലെ എല്ലാ പത്തിരിയും ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പത്തിരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പത്തിരി ഉണ്ടാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പത്തിരിയാണ് ഇത്. കുട്ടികളെല്ലാം ഇഷ്ടത്തോടെ കഴിക്കുകയും ചെയ്യും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page