ഇന്ന് നമുക്ക് ഒരു അടിപൊളി എഗ്ഗ് മസാല തയ്യാറാക്കിയാലോ. ചോറിനും ചപ്പാത്തിക്കുമെല്ലാം വളരെ ടേസ്റ്റിയായ ഒരു മസാലയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ അളവിൽ കുരുമുളക്പൊടി, മുട്ടയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം നാല് മുട്ട പുഴുങ്ങി വെച്ചിട്ടുണ്ട്. അതിനെ രണ്ടായി മുറിച്ച ശേഷം ഈ മസാലയിൽ ഒന്ന് ടോസ്റ്റാക്കി എടുക്കുക.
ശേഷം ബക്കിയുള്ള ഓയിലിൽ കാൽ ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി മൂന്നു സവാള ചെറുതായി ചോപ്പാക്കിയ ശേഷം എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. നന്നായി വഴറ്റിയെടുത്ത സവാളയിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ഇനി രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും , ചേർത്ത് ഇളക്കുക. ശേഷം രണ്ട് തക്കാളി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തക്കാളി മിക്സിനെ ഈ മസാലക്കൊപ്പം ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മസാലയിലെ എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഒന്നര മിനിറ്റായപ്പോൾ തക്കാളി നല്ല പോലെ വെന്ത് എണ്ണ തെളിഞ്ഞു കിട്ടിയിട്ടുണ്ട്.
ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ചേർത്ത് ഒന്ന് മൂപ്പിക്കുക. ശേഷം മൂത്തു വന്ന മസാലയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം നേരത്തെ ടോസ്റ്റാക്കി വെച്ചിട്ടുള്ള മുട്ട ചേർത്ത് ഒരു മിനിറ്റോളം മസാലയുമായി ആവിയിൽ വേവിച്ച ശേഷം മുകളിലായി കുറച്ചു മല്ലിയില ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും തീർച്ചയായും ഈ മസാല ട്രൈ ചെയ്തു നോക്കണേ.
