മീൻ ഏതായാലും പൊരിക്കുന്ന മസാലയിൽ ഈ ചേരുവ കൂടി ചേർത്ത് പൊരിക്കൂ.

ചോറിനൊപ്പം മീൻ ഇല്ലാതെ കഴിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ പലർക്കും കറി വെച്ച മീനേക്കാൾ പൊരിക്കുന്നതാണ് ഇഷ്ടം. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു കിടിലൻ ഫിഷ് ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി കുറച്ചു നെയ്മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ നല്ല പോലെ കഴുകി എടുക്കുക.

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ടീസ്പൂൺ പെരിഞ്ജീരകം, അര ടീസ്പൂൺ ജീരകം, നന്നായി പൊടിച്ചെടുക്കുക. ഇനി അര റ്റീസ്പൂണോളം കടുകും ചേർത്ത് പൊടിക്കുക. ഇനി ഒരു വലിയ വെളുത്തുള്ളിയും, ചെറിയ രണ്ട് കഷ്ണം ഇഞ്ചി, കുറച്ചു കറിവേപ്പില, ഒരു പച്ചമുളക്, ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം മീനിലേക്ക് ഈ മസാല ചേർക്കുക. ഇനി മറ്റൊരു ബൗളിലേക്ക് കാൽ റ്റീസ്പൂണോളം മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം ഈ മസാല നല്ല പോലെ മീനിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം പത്തു മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന ഓയിലിൽ ഒരു റ്റീസ്പൂണോളം കുരുമുളക് ചേർത്ത് കൊടുക്കുക. ശേഷം മീൻ ചേർത്ത് നന്നായി വറുത്തെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഇഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റിയായ ഫിഷ് ഫ്രയാണ് ഇത്. മാംസ് ഡെയിലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply