നിങ്ങൾ വെജിറ്റബിൾ സ്ടൂ ഉണ്ടാക്കിയിട്ടുണ്ടോ. ചപ്പാത്തിക്കും ചോറിനുമെല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു വെജിറ്റബിൾ സ്ടൂ നമുക്ക് തയ്യാറാക്കിയാലോ. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് ഗ്രാമ്പൂ, മൂന്ന് ഏലക്ക, ഒരു ചെറിയ പീസ് പട്ട, ഒരു ബേ ലീഫ് എന്നിവ എണ്ണയിൽ മൂപ്പിക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു ടേബിൾ സ്പൂൺ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി മൂന്ന് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം ഒരു ക്യാരറ്റ് ചെറുതായി മുറിച്ചതും, ഒരു ഉരുളകിഴങ്ങ് അരിഞ്ഞതും, നാല് ബീൻസ് അരിഞ്ഞതും, കാൽ കപ്പ് ഫ്രഷ് ഗ്രീൻപീസും, ഇതിലേക്ക് ചേർക്കുക. ശേഷം കോളി ഫ്ളവർ ഉണ്ടെങ്കിൽ അതും ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇനി ആവശ്യമുള്ള ഉപ്പും, അര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് ഇളക്കി മിക്സാക്കുക. ഇനി പകുതിയോളം വെന്തു വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പോളം ചേർക്കുക. ഇനി അര കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് പച്ചക്കറികൾ വേവിക്കുക.
ഇനി അര ടേബിൾ സ്പൂൺ മൈദ അര കപ്പ് വെള്ളത്തിൽ കലക്കി കറിയിലേക്ക് ചേർക്കുക. ശേഷം അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് കറി തിളപ്പിക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് പാകത്തിന് കുറുകി വരുമ്പോൾ നല്ല പോലെ ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്ടൂ തയ്യാറാക്കി നോക്കണേ. ചപ്പാത്തിക്കും അപ്പത്തിനുമെല്ലാം കിടിലൻ ടേസ്റ്റാണ് ഈ കറി.
