ചെമ്മീൻ റോസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ്, ഒരിക്കലെങ്കിലും ഈ രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കി നോക്കൂ.

മത്സ്യങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു മത്സ്യമാണ് ചെമ്മീൻ. എന്നാൽ ഇന്ന് നമുക്ക് ചെമ്മീൻ കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി ഏത് വിഭവത്തിനൊപ്പം കഴിക്കാനും വളരെ രുചികരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ഫ്രഷായ ചെമ്മീൻ നല്ലപോലെ വൃത്തിയാക്കി കഴുകി എടുക്കുക. ശേഷം ചെമ്മീനിലെക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ എരിവുള്ള മുളക്പൊടി, ഒരു ചെറു നാരങ്ങാ നീര്, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക.

ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചെമ്മീൻ രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചോടായി വന്ന പാനിലേക്ക് കാൽ ഭാഗത്തോളം എണ്ണ ഒഴിക്കുക. എന്നിട്ട് എണ്ണ ചൂടായി വന്നാൽ ചെമ്മീൻ ചേർത്ത് ഫ്രൈ ചെയ്യുക. എട്ട് മിനിറ്റ് കൊണ്ട് തന്നെ ചെമ്മീൻ ഫ്രൈ ആയി കിട്ടുന്നതാണ്. ശേഷം മറ്റൊരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി വട്ടത്തിൽ ചെറുതായിഅരിഞ്ഞത് ചേർത്ത് വഴറ്റുക.

 

 

ശേഷം അതിനൊപ്പം ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി ഒരു കഷ്ണം തേങ്ങാ കൊത്തിയരിഞ്ഞതും, ചേർത്ത് ഇളക്കുക. എന്നിട്ട് 500 ഗ്രാം ചെറിയ ഉള്ളി നീളത്തിൽ നാലായി കീറുക. എന്നിട്ട് അതും എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം നല്ലപോലെ ഉള്ളിയും വാടി ഒരു ബ്രൗൺ കളറായി വന്നാൽ ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം ഒന്നര ഗ്ലാസ് ഇളം ചൂടുള്ള വെള്ളവും, മസാലക്ക് ആവശ്യമായ ഉപ്പും ചേർത്ത് മസാല തിളപ്പിക്കുക. ശേഷം മസാലയിലേക്ക് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, ഒരു ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് 3 മിനിറ്റോളം മസാല വേവിച്ചെടുക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ റോസ്റ്റ് തയ്യാറായിട്ടുണ്ട്. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഇത് സൂപ്പറാണ്. എല്ലാവരും ഈ രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കി നോക്കണേ.

Leave a Reply