ചിക്കൻ മന്തി എന്ന് കേൾക്കുമ്പോൾ വായിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് റെസ്റ്റോറെന്റുകളിൽ നിന്നും കിട്ടുന്ന മന്തി റെസിപ്പി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ ആണ് എടുത്തിട്ടുള്ളത്. ശേഷം ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. വലിയ പീസായിട്ടാണ് ചിക്കൻ എടുത്തിട്ടുള്ളത്. ഏകദേശം പത്ത് പീസ് ചിക്കനാണ് എടുത്തിട്ടുള്ളത്. ഇനി ഏത് പാത്രത്തിലാണ് മന്തി തയ്യാറാക്കുന്നത് അതിലേക്ക് ചിക്കൻ നിരത്തി വെച്ച് കൊടുക്കാം. ഇതിനുവേണ്ടി ചിക്കൻ ഇതുപോലെ വെക്കുന്ന സമയത്ത് ഒന്നിനുമേൽ ഒന്നും വരാത്ത രീതിയിൽ വേണം ചിക്കൻ വെക്കാൻ.
ശേഷം ഇതിലേക്ക് ഒരു ഒന്നേ കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒന്നേ കാൽ ടീസ്പൂൺ ചെറിയ ജീരകം ചതച്ചെടുത്തത്. രണ്ട് ചിക്കൻ സ്റ്റോക്ക് മാഗിയുടെ ചിക്കൻ ക്യൂബ് ഉണ്ടല്ലോ അതാണ് എടുക്കുന്നത്. ആദ്യം രണ്ടെണ്ണം കൈവെച്ച് നല്ല പോലെ ഉടച്ചിട്ട് കൊടുക്കുക. മിക്സ് ചെയ്യുന്ന സമയത്ത് കുറവ് തോന്നുന്നു എങ്കിൽ ഒരു കഷണം കൂടി ഇട്ടു കൊടുക്കുക. പിന്നെ ക്യാപ്സിക്കം ചേർക്കുന്നുണ്ട് സാധാരണ രീതിയിൽ നമ്മൾ വെക്കുന്ന സമയത്ത് ക്യാപ്സിക്കം ചേർക്കാറില്ല പക്ഷേ ഇവിടെ ഞാൻ ക്യാപ്‌സിക്കം ചേർക്കുന്നുണ്ട്. ഒരു മീഡിയം വലുപ്പത്തിൽ വരുന്ന രണ്ട് ക്യാപ്സിക്കം എടുത്തിട്ട് നല്ല ചെറുതായിട്ട് പൊടിയായി അരിഞ്ഞെടുക്കണം. ഏകദേശം മുക്കാൽ കപ്പ് ആണ് ചേർത്തത്. ശേഷം ഒരു പിടി മല്ലിയിലയും, മുക്കാൽ കപ്പിനടുത്തു സൺ ഫ്‌ളവർ ഓയിലും,ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം .
ഇനി അടച്ച് വെച്ചിട്ട് കുറച്ച് സമയം നമ്മൾ ടെസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് മാറ്റിവെക്കുക. ഒന്ന് രണ്ട് മണിക്കൂർ വെക്കുന്നത് ഫ്രിഡ്ജിൽ ആണെങ്കിൽ ഏറ്റവും നല്ലത്. ഇനി ബസ്മതി റൈസാണ് എടുത്തിട്ടുള്ളത്. ഒരു മൂന്നു നാല് തവണ നന്നായിട്ട് കഴുകണം. എന്നിട്ട് അരിയെ വെള്ളത്തിലിട്ട് ഒരു മണിക്കൂർ എന്തായാലും റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു മണിക്കൂറായപ്പോൾ ചിക്കൻ നന്നായി മിക്‌സായി കിട്ടിയിട്ടുണ്ട്. ശേഷം ചിക്കൻ ആ പാത്രത്തിൽ തന്നെ അടുപ്പിലേക്ക് വെക്കുക. ആദ്യം മൂന്നു മിനിറ്റ് ഹൈ ഫ്ളൈമിലും വെക്കുക. ശേഷം അടച്ചു വെച്ച് ചിക്കൻ പത്തു മിനിറ്റോളം ലോ ഫ്ളൈമിൽ വേവിക്കുക. ശേഷം പത്തു മിനിറ്റായപ്പോൾ ചിക്കൻ തിരിച്ചിട്ട് കൊടുക്കുക. ശേഷം പത്തു മിനിറ്റോളം അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കുക.
ഇനി ഒരു ടീസ്പൂൺ ചതക്കാത്ത കുരുമുളകും കൂടി ചേർത്ത് അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് പാകത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി മൂന്നു ഏലക്കായും, മൂന്നു ഗ്രാമ്പുവും, ഒരു പീസ് പട്ടയും, കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു ഉണക്ക നാരങ്ങയും കൂടി ചേർത്ത് വെള്ളം തിളപ്പിക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, നേരത്തെ കുതിരാനായി വെച്ചിരുന്ന അരി വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. എന്നിട്ട് തിളച്ചു വന്ന വെള്ളത്തിലേക്ക് ചേർത്ത് ഇളക്കി അടച്ചു വെച്ച് അരി വേവിച്ചെടുക്കുക. ശേഷം മുക്കാൽ ഭാഗത്തോളം വെന്തു വന്ന ചോറിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം മുപ്പത് മിനിട്ടോളം വേവിച്ചെടുത്ത ചിക്കനിലേക്ക് ചോറ് ചേർത്ത് കൊടുക്കുക.
ഇനി മുകളിലായി കുറച്ചു മഞ്ഞൾപ്പൊടി കലക്കിയ വെള്ളം സ്പ്രെഡ്ടാക്കുക. ശേഷം മുകളിലായി മൂന്ന് മുഴുവൻ പച്ചമുളക് വെച്ച് കൊടുക്കുക. ശേഷം സ്‌മോക്കിങ് സ്മെല്ലിനായി ഒരു തീ കനൽ ഒരു ചെറിയ പാത്രത്തിലേക്ക് എടുക്കുക. ശേഷം ചോറിന്റെ നടുവിലായി വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം പെട്ടന്ന് തന്നെ മുകൾഭാഗം കവർ ചെയ്തു അടച്ചു വെച്ച് ചോറും ചിക്കനും പത്തു മിനിറ്റോളം ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ മന്തി തയ്യാറായിട്ടുണ്ട്. റെസ്റ്റോറെന്റുകളിൽ നിന്നും കിട്ടുന്ന അതെ ടേസ്റ്റാണ് ഈ ചോറിനും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
