ഒരുപാട് പോഷക ഗുണങ്ങളുള്ള ഒരു ഫ്രൂട്ടാണ് മാതളം. എന്നാൽ ഇന്ന് നമുക്ക് മാതളം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കിയാലോ. ശരീരത്തിന്റെ ക്ഷീണമകറ്റാനും ദാഹത്തിനും ഏറെ ഉത്തമവുമാണ് ഈ ഡ്രിങ്ക്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് മാതളം തൊലി കളഞ്ഞു ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാതളം ഒരുമിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം അഞ്ചു പീസ് ഏലക്ക കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു നാരങ്ങയുടെ നീര് ചേർക്കാം.
എന്നിട്ട് ഒരു നാല് പീസ് മിന്റ് ലീഫും, കുറച്ചു ഇഞ്ചി അരിഞ്ഞതും, ചേർത്ത് നന്നായി ബ്ലെൻഡാക്കി എടുക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിനെ അരിച്ചെടുക്കുക. ശേഷം ഒരു ജെഗിലേക്ക് ഈ ജ്യൂസിനെ മാറ്റിയ ശേഷം ഒരു കപ്പ് നല്ല തണുപ്പുള്ള വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സാക്കുക.
ശേഷം കുറച്ചു കസ്സ്കസ് വെള്ളത്തിൽ കുതിർത്തുക. ശേഷം കസ്സ്കസിനെയും ഈ ജ്യൂസിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു ഐസ് ക്യൂബ്സും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മാതളം കൊണ്ടുള്ള റിഫ്രഷിങ് ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഡ്രിങ്ക് ഒന്ന് ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കൊക്കെ ഈ ജ്യൂസ് ഒരുപാട് ഇഷ്ടമാകും. വിരുന്നുകാർ പെട്ടന്ന് കയറി വന്നാൽ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് റെസിപ്പിയാണ് ഇത്.
