മാങ്ങാ ജ്യൂസ് കുടിക്കുന്നുണ്ടെങ്കിൽ ഈ രീതിയിൽ തന്നെ കുടിക്കണം

ഇന്ന് നമുക്ക് ഒരു അടിപൊളി ജ്യൂസ് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ജ്യൂസ് നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ടേസ്റ്റിലാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു സോസ് പാനിലേക്ക് അര ഭാഗം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് 50 ഗ്രാം ചവ്വരി ചേർത്ത് വേവിക്കുക. ശേഷം വെന്തുവന്ന ചവ്വരിയെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. എന്നിട്ട് കുറച്ചു തണുത്ത വെള്ളം കൂടി ചവ്വരിയിലേക്ക് ചേർത്ത് കഴുകിക്കളയുക.

ഇനി രണ്ട് മാമ്പഴം തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മാങ്ങയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു തണ്ട് പുതിനയിലയും, രണ്ടര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. എന്നിട്ട് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് ഇത് നല്ലപോലെ അരച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂൺ മാങ്ങാ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വേവിച്ച ചവ്വരിയും, ഒരു ടേബിൾ സ്പൂൺ ബൂസ്റ്റും ചേർക്കുക.

എന്നിട്ട് അടിച്ചെടുത്ത ജ്യൂസും, മുകളിലായി കുറച്ചു ചെറി അരിഞ്ഞതും ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ തണുപ്പിച്ച ശേഷം സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മംഗോ ജ്യൂസ് തയ്യാറായിട്ടുണ്ട്. വിരുന്നുകാരൊക്കെ പെട്ടന്ന് കയറിവന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ല ടേസ്റ്റിയായ ഒരു ജ്യൂസാണിത്. നല്ലപോലെ തണുപ്പിച്ചു കഴിക്കാനാണ് ഏറെ രുചി. എല്ലാവരും ഈ രീതിയിൽ ജ്യൂസ് തയ്യാറാക്കി നോക്കണേ.

 

Leave a Reply

You cannot copy content of this page