കംഫേർട്ട് ഉണ്ടോ വീട്ടിൽ എങ്കിൽ ഇനി വീട്ടിലെ ബാഡ് സ്മെല്ലിന് വിട.

എല്ലാവർക്കും പൊതുവെ ഉള്ളൊരു പ്രശ്നമാണ് വീടുകളിൽ നോൺ വെജ് കുക്ക് ചെയ്‌താൽ അതിന്റെ സ്മെൽ വീടിനുള്ളിൽ തന്നെ തങ്ങി നിൽക്കും. എന്നാൽ ഇന്ന് നമുക്ക് ഈ പ്രശ്നം പരിഹരിക്കാനുള്ള രണ്ട് ടിപ്പുകൾ പരിചയപ്പെട്ടാലോ. നമ്മുടെ എല്ലാം വീടുകളിൽ ഉപയോഗിക്കാത്ത പാത്രങ്ങൾ ഉണ്ടാകും. അതിൽ അര ഭാഗത്തോളം വെള്ളം അടുപ്പിലേക്ക് വെക്കുക. ശേഷം ഈ വെള്ളം നന്നായി ചൂടാക്കുക. ശേഷം വെള്ളം നല്ല പോലെ തിളച്ചു വരുമ്പോൾ ഒരു അടപ്പ് കംഫർട്ട് വെള്ളത്തിലേക്ക് വീഴ്ത്തുക.

ശേഷം നല്ല പോലെ തിളപ്പിക്കുക. എല്ലാ വീടുകളിലും മിക്കവാറും കാണുന്ന ഒരു സാധനമാണ് കംഫർട്ട്, അതുകൊണ്ട് തന്നെ നോൺ വെജ് കുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്മെല്ലിനെ അനായാസം ഈ ഒരു ടിപ്പിലൂടെ നമുക്ക് മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വീടിന്റെ അകത്തും പുറത്തുമുള്ള എല്ലാ ബാഡ് സ്മെലും ഇതിലൂടെ ഇല്ലാതാകുന്നു. അപ്പോൾ എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഒരു തവണ ഉപയോഗിച്ച വെള്ളം അടച്ചു മാറ്റി വെച്ചാൽ ഒരു മൂന്നു തവണ എങ്കിലും വീണ്ടും ഉപയോഗിക്കാവുന്നതാണ്.

ഇനി രണ്ടാമത് ഈ കംഫോർട്ട് കൊണ്ട് തന്നെ വേറൊരു കാര്യം കൂടി ചെയ്യാവുന്നതാണ്. അത് എന്തെന്നാൽ ഈ തിളപ്പിച്ചെടുത്ത വെള്ളവും കംഫർട്ടും കൊണ്ടുള്ള മിക്സിനെ തണുക്കാനായി വെക്കുക. ശേഷം തണുത്തു വരുമ്പോൾ അതിലേക്ക് കുറച്ചു വിനാഗിരിയും രണ്ട് ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് ഇളക്കുക. ശേഷം അത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. എന്നിട്ട് കിച്ചന്റെ കൗണ്ടർ ടോപ്പിലും അതുപോലെ തന്നെ ഡൈനിങ് ടേബിളിലും ഈ ഒരു ലികുഡ് സ്പ്രേ ചെയ്‌താൽ അവിടുള്ള ബാഡ് സ്മെൽ പോകുന്നതാണ്.

മാത്രവുമല്ല ഈ ലികുഡ് കൊണ്ട് ടേബിളും കൗണ്ടർ ടോപ്പും എല്ലാം ക്‌ളീൻ ആക്കാവുന്നതാണ്. എല്ലാവർക്കും ഈസിയായി ചെയ്യാവുന്ന ടിപ്പുകളാണ് ഇവ രണ്ടും. വളരെ ഈസിയാണ് ഇത്. കംഫർട്ട് ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. വിരുന്നുകാരൊക്കെ വരുന്നുണ്ട് എങ്കിൽ വീട് ക്‌ളീനാക്കാനും അതുപോലെ തന്നെ ബാഡ് സ്മെല്ലുകളൊക്കെ കളയാനും ഒരുപാട് യൂസ്ഫുള്ളാകുന്ന ടിപ്പാണ് ഇത്. എല്ലാവരും ഇവ രണ്ടും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page