എത്ര കഴിച്ചാലും മതിവരാത്ത ചിക്കൻ ഓട്സ് പുട്ട്. ഇത്രക്ക് ടേസ്റ്റി ആയിരുന്നോ ഈ പുട്ട്.

ശരീര ക്ഷീണത്തിന് എല്ലാവരും കൂടുതലായും ഉപയോഗിക്കുന്ന ഒരു ആഹാരമാണ് ഓട്സ്. ഓട്സ് വെച്ചിട്ട് പല വേറെയ്റ്റി റെസിപ്പീസും നമുക്ക് തയ്യാറാക്കാൻ കഴിയും. അതിൽ ഏറ്റവും രുചികരമായ ഒരു റെസിപ്പിയാണ് ഓട്സ് പുട്ട്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ ഓട്സ് പുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് ഓട്സ് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ഇനി ഈ പൊടിച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ഇനി ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് പുട്ട് നല്ല പോലെ നനച്ചെടുക്കുക. ഇനി നല്ല പോലെ നനച്ചെടുത്ത മിക്സ് മാറ്റി വെക്കുക.

ഇനി പുട്ടിനു വേണ്ടീട്ടുള്ള മുന്നൂറ് ഗ്രാം ചിക്കൻ എടുക്കുക. ഇനി ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ചിക്കൻ ഫ്രൈ ആക്കാൻ വേണ്ടി എടുത്തിട്ടുള്ള ബാക്കി എണ്ണയിൽ രണ്ട് സവാള ചെറുതായി അരിഞ്ഞെടുത്തത്, രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞത്,കുറച്ചു കറിവേപ്പില,ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതെല്ലാം കൂടി നല്ല പോലെ വഴറ്റി എടുക്കുക.

ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് അഞ്ചു മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി വെന്ത് ഉടഞ്ഞു വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി,ഒരു ടീസ്പൂൺ മല്ലിപ്പൊടി,അര ടീസ്പൂൺ വരെ ഗരം മസാലയും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി ഫ്രൈ ചെയ്ത ചിക്കൻ ചെറുതായി അരിഞ്ഞെടുത്തിട്ടുണ്ട് അതും കൂടി മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഇറക്കി വെക്കുക. ഇനി പുട്ടു കുറ്റിയിലേക്ക് ആദ്യം രണ്ട് ടേബിൾ സ്പൂണോളം തേങ്ങാ,ഇനി ഒന്നര കൈ അളവിൽ നനച്ചു വെച്ചിട്ടുള്ള ഓട്സ് പൊടി ഇട്ടു കൊടുക്കുക. ഇനി ചിക്കൻ മസാല നാല് റ്റീസ്പൂണോളം ചേർത്ത് കൊടുക്കുക, വീണ്ടും ലെയർ പോലെ ഇങ്ങനെ ചെയ്തെടുക്കുക.

ഇനി ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചിക്കൻ ഓട്സ് പുട്ട് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയാണ് ഈ പുട്ട് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply