എന്ത് മയം, എന്താ രുചി, ഒരെണ്ണം കഴിച്ചാൽ പിന്നെ കഴിച്ചു നിർത്താനും തോന്നില്ല.

നിങ്ങൾ പഞ്ചാരപ്പം കഴിച്ചിട്ടുണ്ടോ. പച്ചരി വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരം കൂടിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർക്കുക. പത്തിരിപ്പൊടിയാണ് എടുത്തിട്ടുള്ളത്. ശേഷം ജാറിലേക്ക് അര കപ്പ് മൈദയും, ഇനി രണ്ട് പപ്പടം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം അതും ജാറിലേക്ക് ചേർക്കുക. ശേഷം മുക്കാൽ കപ്പ് പഞ്ചസാര കൂടി ചേർക്കുക.

ഇനി കാൽ ടീസ്പൂൺ ഉപ്പും, ആറ് പീസ് ഏലക്കായും, ഒരു ടീസ്പൂൺ ജീരകവും, ഒന്നര കപ്പ് ചെറിയ ചൂടുവെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. എന്നിട്ട് കട്ടയില്ലാതെ അടിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ തരികളോട് കൂടിയ പുട്ട് പൊടി ചേർക്കുക. ശേഷം അതും ചേർത്ത് നന്നായി മിക്‌സാക്കുക. കുറച്ചു ലൂസായിട്ട് വേണം ബാറ്റെർ വേണ്ടത്. ശേഷം രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മണിക്കൂർ മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിൽ കുറച്ചു തേങ്ങാക്കൊത്തു വറുത്തെടുക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്ത ശേഷം ഒരു ടേബിൾ സ്പൂൺ കറുത്ത എള്ളും ചേർത്ത് ഒന്ന് ചൂടാക്കി മാവിലേക്ക് ചേർക്കുക. ഇനി ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം മുക്കാൽ ഭാഗത്തോളം മാവ് കോരി ഒഴിച്ച് പഞ്ചാരപ്പം തയ്യാറാക്കി എടുക്കുക.

ഓയിൽ ഒരുപാട് ചൂടാക്കരുത്. മീഡിയം ഫ്ളൈമിലിട്ട് വേണം പഞ്ചാരപ്പം തയ്യാറാക്കാൻ. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ശേഷം മൂപ്പിച്ചു കോരി എടുക്കുക. എല്ലാ മാവിനേയും ഇതുപോലെ ചുട്ടെടുക്കുക. നല്ല ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം സെർവ് ചെയ്യാൻ പറ്റിയ ഒരു പലഹാരം കൂടിയാണ് ഇത്. അപ്പോൾ എല്ലാവരും ഈ പലഹാരം തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page