ഗോതമ്പ് പൊടിയും പാലും കൊണ്ട് നല്ല പഞ്ഞി ദോശ തയ്യാറാക്കാം

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന സാധനങ്ങളാണ് ഗോതമ്പു മാവും പാലും. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പ് മാവും പാലും ചേർത്ത് ഒരു അടിപൊളി ദോശ തയ്യാറാക്കിയാലോ. അതിനായി ഒരു കപ്പ് ഗോതമ്പു മാവ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് പാലും കൂടി ചേർത്തു കൊടുക്കുക. പശുവിൻപാലാണ് എടുത്തിട്ടുള്ളത്. എന്നിട്ട് പശുവിൻപാൽ മിക്സിയുടെ ജാറിലേക്ക് ചേർത്തുകൊടുക്കുക.

ശേഷം ഒരു കോഴിമുട്ടയും കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ദോശ തവ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഓരോ തവി മാവ് ഒഴിച്ച് എല്ലാ ഭാഗത്തേക്കും മാവിനെ ചുറ്റിച്ച് എത്തിക്കുക.

എന്നിട്ട് ഒന്നു വെന്തു വരുമ്പോൾ ചട്ടിയിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ പാനിൽ നിന്ന് എടുത്തു മാറ്റുക. എല്ലാ ദോശയും ഇതുപോലെതന്നെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഗോതമ്പുപൊടിയും, പാലും കൊണ്ട് തയ്യാറാക്കിയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ദോശ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ദോശ കൂടിയാണിത്. രാവിലെ തിരക്കുള്ള ദിവസങ്ങളിൽ ഈ രീതിയിൽ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply