ഇത് ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കേണ്ടത് തന്നെയാണ്.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് കക്ക. എന്നാൽ പലരും പല രീതിയിലാണ് കക്ക റോസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി കക്ക റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇനി അര കിലോ കക്ക ഇറച്ചി നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മുളക്പൊടി, ഒന്നേകാൽ ടീസ്പൂൺ കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് കക്ക അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കുവാൻ ശ്രെദ്ധിക്കുക. ഇനി വെന്തു വന്ന കക്ക ഇറച്ചിയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആ പാത്രത്തിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഒരു കപ്പ് ചെറിയ ഉള്ളി എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ഇനി പകുതിയോളം വാടി വന്ന ഉള്ളിയിലേക്ക് രണ്ട് ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, രണ്ട് ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ പീസ് ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.

ഇനി കുറച്ചു കറിവേപ്പിലയും, ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ ഉള്ളി വഴറ്റിയ ശേഷം മുക്കാൽ ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി മസാല മൂപ്പിക്കുക. ശേഷം അര കപ്പ് തേങ്ങാ ചിരകിയതും അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഡ്രൈ ആയി മസാലയിലേക്ക് വേവിച്ചു വെച്ചിട്ടുള്ള കക്ക ഇറച്ചി ചേർത്ത് മിക്‌സാക്കുക.

ശേഷം അടച്ചു വെച്ച് ആറ് മിനിറ്റോളം കക്ക മസാല പിടിക്കാനായി വെക്കുക. ശേഷം ലോ ഫ്ളൈമിൽ കുറച്ചു നേരം കൂടി വേവിച്ച ശേഷം കുറച്ചു കറിവേപ്പിലയുംചേർത്തു ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കക്ക ഇറച്ചി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് കക്ക റോസ്റ്റ് തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും പലഹാരങ്ങൾക്കും എല്ലാം ഒപ്പം കഴിക്കാൻ ഏറെ രുചിയാണ് ഇത്.

Leave a Reply

You cannot copy content of this page