ഇതൊക്കെ അറിഞ്ഞിരുന്നാൽ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടും

എല്ലാ ദിവസവും നമ്മൾ എന്തെങ്കിലും പാചകം ചെയ്യാറുണ്ട്. എന്നാൽ പാചകം ചെയ്യുന്ന സമയങ്ങളിൽ കുറച്ചു പൊടി കൈകൾ അറിഞ്ഞിരുന്നാൽ പാചകം സുഗമമാക്കാനും രുചി കൂട്ടാനും അത് ഏറെ സഹായകമാകും. പ്രത്യേകിച്ചും വീട്ടമ്മമാർക്കാണ് ഇത് കൂടുതൽ ഉപകാരപ്രദമാകുന്നത്. നമ്മൾ പലപ്പോഴും പല രീതിയിലായിരിക്കും ഫിഷ് ഫ്രൈ തയ്യാറാക്കുന്നത്. എന്നാൽ ഇനി ഫിഷ് ഫ്രൈ തയ്യാറാക്കുമ്പോൾ പച്ച കുരുമുളക് അരച്ച ശേഷം ആ മസാല കൊണ്ട് ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. മീനിന് നല്ല സ്വാദുമായിരിക്കും പൊരിക്കുമ്പോൾ തന്നെ നല്ല മണവുമായിരിക്കും മീനിന് ഉണ്ടാകുക.

നമുക്ക് ഒരുപാട് ഉപകാരപ്രദമായ ഒരു സാധനമാണ് ഫ്ലാസ്ക്. എന്നാൽ ഈ ഫ്ലാസ്കുകൾ കൂടുതൽ നാൾ ഒരു കേടുപാടും കൂടാതെ നിലനിൽക്കാനായി ഒരു സ്പൂൺ അതിലേക്ക് ഇട്ട ശേഷം ചൂടുവെള്ളവും മറ്റും അതിൽ സൂക്ഷിക്കുക. അതുപോലെ നാം മിക്കവാറും കറികൾക്കും സവാള വഴറ്റി ചേർക്കാറുണ്ട്. അതിനാൽ സവാള പെട്ടന്ന് വാടി കിട്ടാനായി ഉപ്പ് ചേർത്ത് കൊടുക്കാറുണ്ട്. എന്നാൽ ഇനിമുതൽ സവാള വഴറ്റുന്ന സമയങ്ങളിൽ ഉപ്പിന്റെ കൂടെ കുറച്ചു പഞ്ചസാരയും കൂടി ചേർത്ത് സവാള വഴറ്റി നോക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സവാള പെട്ടന്ന് വാടി കിട്ടുന്നതും, കറികൾക്ക് രുചി കൂട്ടാനും ഇത് ഏറെ സഹായകമാകും.

ഇന്നത്തെ കാലത്തു ഫ്രിഡ്ജില്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ചില സമയങ്ങളിൽ ഫ്രിഡ്ജിൽ നിന്നും ബാഡ് സ്മെൽ വരാറുണ്ട്. എന്നാൽ ഇത് മാറാനായി ഒരു ബോട്ടിലിൽ കുറച്ചു ബേക്കിങ് സോഡയോ, ഒരു കരി കഷ്ണമോ, ഒരു നാരങ്ങയുടെ പകുതിയോ വെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിലെ ബാഡ് സ്മെൽ ഇതുമൂലം മാറുന്നതായിരിക്കും. അതുപോലെ തന്നെ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുളള ആഹാരമാണ് മുട്ട. എന്നാൽ ഈ മുട്ട പാകം ചെയ്യുന്ന സമയങ്ങളിൽ ലോ ഫ്ളൈമിൽ വെച്ച് പാകം ചെയ്യാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മുട്ടയുടെ രുചി കുറയുന്നതായിരിക്കും. വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒത്തിരി പൊടി കൈകളുണ്ട്. ഇനിയും കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply