റെസ്റ്റോറെന്റിലെ അതെ രുചിയിൽ ഫിഷ് ബിരിയാണി വീട്ടിലും തയ്യാറാക്കാം.

റെസ്റ്റോറെന്റുകളിലെ റെസിപ്പികളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ഫിഷ് ബിരിയാണി. എന്നാൽ ഇന്ന് നമുക്ക് റെസ്റ്റോറെന്റിലെ അതെ രുചിയിൽ വീട്ടിൽ എങ്ങനെയാണ് ഫിഷ് ബിരിയാണി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നെയ്മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ നല്ല പോലെ കഴുകി എടുക്കുക. ഇനി മീനിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കി ആറ് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിലേക്ക് കവർ ചെയ്തു വെക്കുക.

ഇനി ആറ് മണിക്കൂറായപ്പോൾ മീൻ പുറത്തേക്ക് വെച്ച് തണുപ്പ് മാറ്റുക. ശേഷം മീനിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി പതിനഞ്ച് മിനിറ്റും കൂടി മീനിനെ റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന വെളിച്ചെണ്ണയിൽ കുറച്ചു കറിവേപ്പിലയും മസാല തേച്ചു വെച്ചിട്ടുള്ള മീനും ചേർത്ത് ഫ്രൈ ആക്കി എടുക്കുക.

മീൻ ഒരുപാട് മൂപ്പിക്കേണ്ട ആവശ്യമില്ല. ഇനി മസാല തയ്യാറാക്കാനായി ഒരു സോസ് പാൻ എടുക്കുക.ശേഷം പാനിലേക്ക് മൂന്നു സവാള അരിഞ്ഞത് ചേർക്കുക. ഇനി സവാളയിലേക്ക് മൂന്നു അച്ചമുളക് മുറിച്ചതും, ഒരു തക്കാളി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, രണ്ട് ടേബിൾ സ്പൂൺ പുളി കുറവുള്ള തൈരും, അര ടീസ്പൂൺ കുരുമുളക് പൊടിയും, രണ്ട് നുള്ളു മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു പട്ടയും, രണ്ട് ഗ്രാമ്പുവും ചേർത്ത് നന്നായി കൈ കൊണ്ട് സവാള ഉടച്ചെടുക്കുക.

ശേഷം നല്ല പോലെ ഉടച്ചെടുത്ത മസാല അടുപ്പിലേക്ക് വെച്ച് ലോ ഫ്ളൈമിൽ വേവിക്കുക. ഇടയ്ക്കിടെ ഇളക്കുവാൻ മറക്കരുതേ. ഇനി വാടി വന്ന ഉള്ളിയിലേക്ക് കുറച്ചു പൊതിനയില അരിഞ്ഞതും, ഒരു ടീസ്പൂൺ നെയ്യും, കാൽ കപ്പ് ചൂട് വെള്ളവും ചേർത്ത് ഇളക്കുക. ശേഷം മസാല നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ശേഷം കുറച്ചു മസാല കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള മസാലയിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള മീൻ ചേർത്ത് കൊടുക്കുക. ശേഷം മീനിന്റെ മുകളിൽ കുറച്ചു മസാല വെച്ച് കൊടുക്കുക. ഇനി സാദാരണ പോലെ വേവിച്ചു വെച്ചിട്ടുള്ള ചോറ് മസാലയുടെ മുകളിലായി ചേർത്ത് ബിരിയാണി ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ബിരിയാണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബിരിയാണി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page