ഒട്ടും തന്നെ കുഴഞ്ഞുപോകാത്ത റവ ഉപ്പ്മാവ് ഉണ്ടാക്കാനുള്ള എളുപ്പവഴി.

നാം തിരക്കുള്ള ദിവസങ്ങളിൽ സിമ്പിളായി ഉണ്ടാക്കുന്ന ഒരു ബ്രേക്ഫാസ്റ്റാണ് ഉപ്പ്മാവ്. പല രീതിയിൽ ഉപ്പ്മാവ് നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഒട്ടും തന്നെ കുഴഞ്ഞു പോകാതെ നല്ല സോഫ്റ്റായ തരിയോട് കൂടിയുള്ള ഉപ്പ്മാവാണ് തയ്യാറാക്കുന്നത്, അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം വെച്ച് ചൂടാക്കുക. ശേഷം ഉപ്പ്മാവിന്‌ ആവശ്യമായ ഉപ്പും കൂടി ചേർത്ത് ഇളക്കുക.

ശേഷം മറ്റൊരു ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അഞ്ചു പീസ് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും എണ്ണയിൽ ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു ചെറിയ സവാള അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, മൂന്ന്‌ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി വഴറ്റിയ ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക.

ശേഷം ഈ മസാലയിലേക്ക് ഒരു കപ്പ് വറുത്ത റവ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം രണ്ട് മിനിറ്റോളം റവ നന്നായി മൂപ്പിച്ച ശേഷം നേരത്തെ തിളക്കാനായി വെച്ചിരുന്ന ഒന്നേകാൽ കപ്പ് വെള്ളം റവയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം റവയെ ഒന്ന് പ്രെസ്സാക്കി വെച്ച ശേഷം ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റോളം അടച്ചു വെച്ച് റവ വേവിച്ചെടുക്കുക. ശേഷം അഞ്ചു മിനിറ്റായപ്പോൾ റവ നല്ല പോലെ ഒന്നും കൂടി മിക്‌സാക്കുക. ശേഷം ഉപ്പ്മാവ് നല്ല പാകത്തിൽ വെന്തു കിട്ടിയിട്ടുണ്ട്. ഒട്ടും തന്നെ കുഴയാതെയാണ് ഈ ഉപ്പ്മാവ് കിട്ടിയിട്ടുള്ളത്. എല്ലാവരും ഇങ്ങനെ ഒന്ന് ഉപ്പ്മാവ് തയ്യാറാക്കി നോക്കണേ.

Leave a Reply