ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ. കുട്ടികളൊക്കെ വീട്ടിൽ ഉള്ളത് കൊണ്ട് തന്നെ അവർക്ക് എന്തെങ്കിലുമൊക്കെ ഇപ്പോഴും കഴിക്കാൻ കൊതിയുള്ളവരായിരിക്കും. അപ്പോൾ ഇന്ന് നമുക്ക് വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റിയ ഒരു കറുമുറെ സ്‌നാക്കിന്റെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് റവ ചേർക്കുക. വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്. ശേഷം നന്നായി റവയെ പൊടിച്ചെടുക്കുക.
ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് നാല് പീസ് വെളുത്തുള്ളി പൊടിയായി അരിഞ്ഞ ശേഷം നെയ്യിലേക്ക് ചേർത്ത് മൂപ്പിക്കുക. ശേഷം ഒന്ന് മൂത്തു വന്ന വെളുത്തുള്ളിയിലേക്ക് കുറച്ചു വറ്റൽമുളക് ചതച്ചത് ചേർത്ത് ഇളക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് അര കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ഇനി വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്‌സാക്കുക. ശേഷം ഈ മിക്സ് ഒന്ന് തിളച്ചു വരുമ്പോൾ നേരത്തെ പൊടിച്ചെടുത്ത റവ മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഫ്ളയിം ലോയിലേക്ക് മാറ്റിയ ശേഷം നല്ല പോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് വേവിച്ചു ഉടച്ചെടുത്ത ഉരുളകിഴങ്ങിനെ ഈ റവ മിക്സിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഉരുളകിഴങ്ങ് ഒട്ടും തന്നെ കട്ടയില്ലാതെ വേണം ഉടച്ചെടുക്കാൻ. ശേഷം റവയും ഉരുളക്കിഴങ്ങും കൂടി നന്നായി മിക്‌സാക്കിയ ശേഷം പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒന്ന് ചൂടാറി വരുമ്പോൾ കൈ കൊണ്ട് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.
ശേഷം ഇതിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോറും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ഇനി ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി കൈ കൊണ്ട് നന്നായി കുഴക്കുക. ശേഷം അടച്ചു വെച്ച് ഇരുപത് മിനിറ്റോളം റവ കുതിരാനായി വെക്കുക. ശേഷം ഒന്ന് കൂടി മാവിനെ കുഴച്ച ശേഷം പകുതി മാവോളം എടുക്കുക.
ശേഷം കുഴച്ചെടുത്ത മാവിനെ കുറച്ചു പൊടി വിതറിയ ശേഷം പരത്തുക. കുറച്ചു കട്ടിയിൽ പരത്തിയെടുത്ത മാവിനെ നീളത്തിൽ മുറിച്ച ശേഷം ഒരു റിങ് പോലെ ആക്കി ഒട്ടിച്ചെടുക്കുക. ശേഷം എല്ലാം ഇതുപോലെ ചെയ്തെടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഈ റിങ്ങുകളെ ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
