ഷേക്കുകളിൽ കേമൻ ഈ മഴവിൽ ഷേക്ക് തന്നെ, ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഷേക്ക് ട്രൈ ചെയ്തു നോക്കണേ.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള വ്യത്യസ്തമായ ഡ്രിങ്കുകളാണ് ഷേക്കുകൾ.
പലതരത്തിലുള്ള ഷേക്കുകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ഷേക്ക് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് 25 ഗ്രാം മലർ ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് നല്ലപോലെ വറുത്തെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നാലു ചെറുപഴം ചേർത്ത് കൊടുക്കുക. ഇനി പഴത്തെ കൈ കൊണ്ട് നല്ലപോലെ ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ആപ്പിൾ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ച ശേഷം പഴത്തിനു മുകളിലായി ഇട്ടു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലേക്ക് കുറച്ച് ട്യൂട്ടി ഫ്രൂട്ടിയും വിതറിയിടുക. ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം നല്ലപോലെ ഇളക്കിയെടുത്ത മിക്സിനെ രണ്ട് ടേബിൾ സ്പൂൺ വീതം ഒരു ഗ്ലാസ്സിലേക്ക് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് വറുത്തെടുത്തിട്ടുള്ള ഒരു ടീസ്പൂൺ കപ്പലണ്ടിയും വറുത്തു വെച്ചിട്ടുള്ള മലരും കൂടി അതിനുമുകളിൽ ഇട്ട് കൊടുക്കുക. എന്നിട്ട് തിളപ്പിചു എടുത്തിട്ടുള്ള പാൽ ഷേക്കിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക.
എന്നിട്ട് അതിൻറെ മുകളിലേക്ക് നേരത്തെ വറുത്തു വെച്ചിട്ടുള്ള മലർ ചേർത്ത് കൊടുക്കുക.

ശേഷം നല്ലപോലെ ഇളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള മലർ ഷേക്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്ത് എടുക്കാൻ കഴിയുന്ന നല്ല ഹെൽത്തിയായിട്ടുള്ള ഒരു ഡ്രിങ്കാണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply