കൃഷി എവിടെ ചയ്യുന്നു എന്നതിലല്ല കാര്യം .എങ്ങനെ ചെയ്യുന്നു എന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇന്ന് നമുക്ക് ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. എന്നാൽ നിങ്ങളുടെ വീട് കുറച്ചു പഴയതാണ് എങ്കിൽ വീടിനു ഉറപ്പുണ്ട് എന്ന് തോന്നുന്നു എങ്കിൽ മാത്രം ടെറസ്സിൽ കൃഷി ചെയ്യുക. ഇനി പുതിയ വീടാണ് എങ്കിൽ മുകൾ ഭാഗം പൈന്റും വാട്ടർ പ്രൂഫും അടിച്ചതിനു ശേഷം മാത്രം കൃഷി ചെയ്യാൻ ആരംഭിക്കുക. അതുമാത്രമല്ല ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ രാസവളം പ്രധാനമായും ഒഴിവാക്കുക.
അതുമാത്രമല്ല ടെറസിനു ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ചാരം അല്ലെങ്കിൽ ചാമ്പൽ. ഇവ നിശ്ചയമായും ഒഴിവാക്കുക. അതുപോലെ തന്നെ മണ്ണ് നിറക്കുന്ന ഗ്രോ ബാഗുകൾ നേരിട്ട് ടെറസ്സിൽ വെക്കരുത്. അതിനു പകരം രണ്ട് ഇഷ്ടിക വെച്ചതിനു ശേഷം അതിന്റെ മുകളിൽ ഗ്രോ ബാഗോ ചട്ടിയോ വെക്കുക. ഇഷ്ടിക വെക്കുന്നത് കൊണ്ട് തന്നെ ഒഴുകി വരുന്ന വെള്ളം അത് പിടിച്ചെടുക്കും.
ഇനി ഗ്രോ ബാഗിലും ചട്ടിയിലും നിറക്കുന്ന മണ്ണിന്റെ വെയ്റ്റ് എങ്ങനെ കുറക്കാം എന്ന് നോക്കാം. മണ്ണ് നിറക്കുന്നതിനൊപ്പം അറക്കപ്പൊടിയോ ചാണകം ഉണക്കിയതോ ആണ് എങ്കിൽ ഇതിന്റെ വെയ്റ്റ് ഒരു പരിധി വരെ കുറക്കാൻ കഴിയും. അതുപോലെ തന്നെ വെള്ളം അനായാസം എടുക്കാനായി ടെറസ്സിൽ ഒരു പൈപ്പ് ഉണ്ടാക്കുന്നത് ഏറെ നല്ലതായിരിക്കും. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിന്റെ ടെറസ്സ് എന്നും കേടുപാട്കൂടാതെ നിലനിർത്താൻ കഴിയും. അതുപോലെ തന്നെ നൂറുമേനി വിളയിക്കാനും കഴിയും. വീടിന്റെ ടെറസ്സിൽ കൃഷി ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
