ഇങ്ങനെ ഒരു മുട്ട ബിരിയാണി സ്വപ്നങ്ങളിൽ മാത്രം.

മുട്ട ബിരിയാണി കഴിക്കാൻ ഇഷ്ടമാണോ നിങ്ങൾക്ക്. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ മുട്ട ബിരിയാണി തയ്യാറാക്കിയാലോ. വളരെ സിമ്പിളായും ടേസ്റ്റിയായും ഈ ബിരിയാണി തയ്യാറാക്കാവുന്നതാണ്. അപ്പോൾ നമുക് ഇത് എങ്ങനെയാണ്‌ ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് പത്രണ്ട് ഏലക്ക, രണ്ട് പീസ് പട്ട, മൂന്നു കരയാമ്പൂ, അഞ്ചു ബേ ലീഫ്, എന്നിവ നെയ്യിലേക്ക് ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം നെയ്യിലേക്ക് ഒരു പിടി സവാള ചേർത്ത് വഴറ്റുക.

ശേഷം സവാളയെ ഹൈ ഫ്ളൈമിലിട്ട് മൂപ്പിക്കുക. ശേഷം മൂത്തു വന്ന സവാളയിലേക്ക് രണ്ട് കപ്പ് അരി ചേർക്കുക. ശേഷം അരിയെ നന്നായി ഇളക്കി മൂപ്പിക്കുക. ശേഷം മൂന്നു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് ഹൈ ഫ്ളൈമിൽ അരി വേവിക്കുക. ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് ചോറ് നന്നായി വേവിച്ചെടുക്കുക. പതിനഞ്ചു മിനിറ്റായപ്പോൾ തുറന്നു നോക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് ചൂടാക്കുക.

ശേഷം ഒരു കഷ്ണം ഇഞ്ചി ചതച്ചത്, മൂന്നു പച്ചമുളക്, ഒരു കുടം വെളുത്തുള്ളി ചതച്ചത്, എണ്ണയിലേക്ക് ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിലേക്ക് മൂന്നു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി മൊരിച്ചെടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ശേഷം അര ടേബിൾ സ്പൂൺ മുളക്പൊടിയും ചേർത്ത് ഇളക്കി മൂപ്പിച്ചെടുക്കുക. ഇനി രണ്ടര തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ഇനി അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി അടച്ചു വെച്ച് ലോ ഫ്ളൈമിൽ മസാല വേവിക്കുക. ഇനി പാകത്തിന് വെന്തു വന്ന ചോറ് അടച്ചു വെക്കുക. ശേഷം മസാലയിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയും, കുറച്ചു മല്ലിയില അരിഞ്ഞതും, കുറച്ചു കസൂരി മൈഥിയും ചേർത്ത് ഇളക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് മുട്ട മസാല ഒരു ലെയർ ചേർക്കുക. ശേഷം അതിന്റെ മുകളിൽ ഒരു ലയർ ചോറ് ചേർക്കുക. ശേഷം മുകളിലായി സവാള വറുത്തതും, നട്ട്സും കിസ്സ്മിസ്സും വറുത്തതും ചേർത്ത് അടച്ചു വെച്ച് ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ബിരിയാണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട ബിരിയാണി ട്രൈ ചെയ്തു നോക്കണേ.

Leave a Reply