നമ്മൾ മലയാളിയുടെ ദിനചര്യകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ചായ അല്ലെങ്കിൽ കാപ്പി. ഒരുദിവസം പോലും ചായയോ കാപ്പിയോ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എന്നാൽ നമ്മളിൽ പലർക്കും വീട്ടിൽ എങ്ങനെ തന്നെ ചായ ഉണ്ടാക്കിയാലും തട്ടുകടയിലെ അല്ലെങ്കിൽ ഹോട്ടലിലെ ചായയുടെ ടേസ്റ്റ് കിട്ടാറില്ല. അതിനു വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും അല്ലെ. എന്നാൽ ഇന്ന് നമുക്ക് തട്ടുകടയിലെ ചായയുടെ ടെസ്റ്റിൽ ചായ വേണം എങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അപ്പോൾ അതിനായി കുറച്ചു ടിപ്പുകൾ നമുക്ക് പരിചയപ്പെടാം.
ആദ്യം കുറച്ചു കൂടുതൽ നേരം തിളച്ച വെള്ളത്തിൽ വേണം ചായപ്പൊടി ഇടാൻ. ഇനി ചായ ഇടുന്ന പാത്രം ചൂട് വെള്ളത്തിൽ കഴുകി തുടക്കുക. എന്നിട്ട് ആ ചൂട് പോകുന്നതിനു മുൻപ് തന്നെ തേയില ഇടാനായി ശ്രദ്ധിക്കുക. ശേഷം രണ്ട് കപ്പ് ചായക്ക് മൂന്നു ടീസ്പൂൺ ചായപ്പൊടി എന്നതാണ് നല്ലൊരു ചായക്ക് വേണ്ട തേയിലയുടെ കണക്ക്. അതുമാത്രമല്ല രണ്ട് കപ്പ് ചായയാണ് വേണ്ടതെങ്കിൽ രണ്ട് കപ്പ് വെള്ളം മാത്രം ചേർത്ത് തിളപ്പിക്കുക. ഇനി തേയില നല്ല അടച്ചുറപ്പുള്ള ഭരണിയിൽ വേണം ഇട്ട് വെക്കാൻ.
ഒരുപാട് തേയില വാങ്ങി സൂക്ഷിക്കാതിരിക്കുക. അതുപോലെ തന്നെ ചായയും തേയിലയും വെള്ളമുമെല്ലാം ഒരുമിച്ചു ചേർത്ത് ചായയുണ്ടാക്കരുത്. അതിനു പകരം ആദ്യം വെള്ളം ഒരുപാട് നേരമിട്ട് തിളപ്പിക്കുക. ശേഷം ആവശ്യത്തിന് തേയില ഒരു പാത്രത്തിലേക്ക് ഇടുക. അതിനു ശേഷം തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം തേയിലയിലേക്ക് ഒഴിക്കുക. ശേഷം ചായക്ക് വേണ്ട പാലും ഒരു പാത്രത്തിൽ വെച്ച് തിളപ്പിക്കുക. ഇനി എല്ലാം വേറെ വേറെ നല്ല പോലെ തിളപ്പിച്ച ശേഷം മാത്രം ഒരുമിച്ചു ചേർത്ത് ചായ ഉണ്ടാക്കുക.
ഇനി നമ്മളിൽ പലർക്കും ചായയേക്കാൾ കാപ്പിയോടായിരിക്കും താൽപ്പര്യം. എന്നാൽ ഒരിക്കലും ഒരു തവണ ഉണ്ടാക്കിയ കാപ്പി വീണ്ടും വീണ്ടും തിളപ്പിച്ച് കുടിക്കരുത്. അതുപോലെ തന്നെ ചായക്ക് വേണ്ട ഷുഗർ ഒരിക്കലും കാപ്പിക്ക് ആവശ്യമില്ല. അതുപോലെ തന്നെ ഫ്രഷായ പാൽ കൊണ്ട് കാപ്പി ഉണ്ടാക്കാൻ ശ്രമിക്കുക. എന്നാൽ മാത്രമേ കാപ്പിക്കും ചായക്കും രുചി ഉണ്ടാകുകയുള്ളൂ. അതുമാത്രമല്ല ചായയും കാപ്പിയും ഉണ്ടാക്കുന്ന പാത്രങ്ങൾ ഇടക്കിടെ ചൂട് വെള്ളത്തിൽ കഴുകി തുടച്ചു വെയിലത്ത് വെച്ച് ഉണക്കുക.
