നമ്മൾ പണ്ടുകാലം മുതൽക്കേ കണ്ടുവരുന്ന ഒരു കാര്യമാണ് പ്ലാവ് മരം തറയിൽ വളർന്ന ശേഷം വലിയ മരമായിട്ടായിരിക്കും ചക്ക പിടിക്കുന്നത്. അതുകൊണ്ട് തന്നെ നാമെല്ലാം വിചാരിച്ചിരുന്ന ഒരു കാര്യമാണ് ചക്ക തറയിൽ നട്ടാൽ മാത്രമേ കായ്ക്കുകയുള്ളു എന്നത്. എന്നാൽ ഇനിമുതൽ ചക്ക ബാരലിലും കായ്പ്പിച്ചെടുക്കാം. എന്നാൽ മനസ്സുണ്ടെങ്കിൽ ചക്കയും മാങ്ങയുമെല്ലാം നമുക്ക് ബാരലിൽ നട്ട് വളർത്തി കായ്പ്പിച്ചെടുക്കാം.
നമുക്ക് ഏത് കൃഷിയും അതിൻ്റെ വളർച്ചക്ക് അനുസരിച്ചുള്ള സാമഗ്രികളിൽ നട്ട് വളർത്തി എടുക്കാവുന്നതാണ്. ഏത് കൃഷിയും ചെയ്യുന്നതിന് മുൻപ് മണ്ണിനെ അതിനു ആവശ്യമായ വളങ്ങൾ നൽകികൊണ്ട് പാകപ്പെടുത്തുക. എന്നിട്ട് വളർന്നു വരുമ്പോൾ കിച്ചണിൽ നിന്നുള്ള വേസ്റ്റ് പാകപ്പെടുത്തിയ ശേഷം ചെടികൾക്കും പച്ചക്കറികൾക്കും വളമായി ഉപയോഗിക്കാവുന്നതാണ്. മനസിന് സന്തോഷം നൽകുന്ന ഒരു പുതുമയുള്ള കാഴ്ചക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.