മൂന്ന് ഉരുളക്കിഴങ്ങും ഒരു മുട്ടയും ഉണ്ടെങ്കിൽ ഒരു ഒന്നൊന്നര ചായക്കടി ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ മിക്കവാറും കാണുന്ന രണ്ട് സാധനങ്ങളാണ് മുട്ടയും ഉരുളക്കിഴങ്ങും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. ആദ്യം മൂന്നു ഉരുളകിഴങ്ങ് നല്ല പോലെ കഴുകി പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങിയെടുത്ത ഉരുളകിഴങ്ങിനെ നന്നായി ഉടച്ചെടുക്കുക. എന്നിട്ട് ഒട്ടും തന്നെ കട്ടയില്ലാതെ ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ആവിശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ ഗ്രാലിക് പൗഡറും ചേർത്ത് ഇളക്കുക.

ശേഷം ഒന്നര ടീസ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും, ഒരു ടേബിൾ സ്പൂൺ സോയ സോസും, നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ പൊടിയും, ഒരു കോഴി മുട്ട പൊട്ടിച്ച ശേഷം നന്നായി അടിച്ചെടുത്ത മിക്‌സും ചേർത്ത് എല്ലാം കൂടി നന്നായി മിക്‌സാക്കുക. ഇനി ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി ചേർത്ത് മിക്‌സാക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ കുഴച്ചെടുത്ത മിക്സിനെ ഒരു പൈപ്പിംഗ് ബാഗിലേക്ക് മാറ്റുക. എന്നിട്ട് അടി ഭാഗം ഒരു റബ്ബർ കൊണ്ട് കെട്ടി ടൈറ്റാക്കിയ ശേഷം മുകൾ ഭാഗം കത്രിക കൊണ്ട് മുറിക്കുക.

ജിലേബിയുടെ ഷെയ്പ്പിലാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം മീഡിയം ചൂടായി വന്ന ഓയിലിൽ ജിലേബിയുടെ ഷെയ്പ്പിൽ മാവിനെ ചുറ്റിച്ചു വീഴ്ത്തുക. എന്നിട്ട് ഒരു സൈഡ് നല്ല മൂത്തതിന് ശേഷം മാത്രം സ്നാക്ക് തിരിച്ചിടുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോയും മുട്ടയും കൊണ്ട് തയ്യാറാക്കിയ സ്നാക്ക് തയ്യാറായിട്ടുണ്ട്, എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page