ബ്രോസ്റ്റഡ് ചിക്കൻ ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ടോ.

ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഒന്നൊന്നര രുചിയിലുള്ള ഒരു ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു ചിക്കൻ എടുക്കുക. ശേഷം ആവശ്യത്തിനുള്ള വലിപ്പത്തിൽ ചിക്കൻ മുറിച്ചെടുക്കുക. ശേഷം ചിക്കനെ നല്ല പോലെ കഴുകി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പാൽ ഒഴിക്കുക. ശേഷം പാലിലേക്ക് ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് പത്തു മിനിറ്റോളം പാലിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.

ശേഷം ബട്ടർ മിൽക്കിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒന്നര ടേബിൾ സ്പൂൺ കുരുമുളക് പൊടിയും, ഒന്നര ടീസ്പൂൺ സാദാരണ മുളക്പൊടിയും, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, ഒരു ടീസ്പൂൺ ഇഞ്ചിപ്പൊടിയും, ഒരു ടീസ്പൂൺ ഗാർലിക് പൗഡറും, രണ്ട് നുള്ളു ബേക്കിങ് സോഡയും, രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ ചില്ലി സോസും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ പീസുകളെ ഈ മിക്സിൽ ഇട്ട് വെക്കുക. ശേഷം ഇതിനെ ഒന്ന് കവർ ചെയ്ത ശേഷം നാല് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

നാല് മണിക്കൂറായപ്പോൾ മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. ശേഷം ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം ഒരു ടീസ്പൂൺ ഗാർലിക് പൗഡറും, ആവശ്യത്തിന് ഉപ്പും, രണ്ടര ടേബിൾ സ്പൂൺ കോൺഫ്ലോറും, നല്ല പോലെ തണുത്ത വെള്ളം ചേർത്ത് കട്ടിയുമല്ല ലൂസുമല്ല എന്ന തരത്തിൽ കലക്കുക. ഇനി മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് മൈദ ചേർക്കുക. ശേഷം മൈദക്കൊപ്പം രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു നുള്ളു കുരുമുളക്പൊടിയും, ഒന്നേകാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം ഫ്രിഡ്ജിൽ വെച്ചിരുന്ന ചിക്കൻ അര മണിക്കൂറോളം പുറത്തു വെച്ച് തണുപ്പ് മാറ്റുക. എന്നിട്ട് ഓരോ ചിക്കനും നേരത്തെ കലക്കി വെച്ചിട്ടുള്ള മാവിൽ മുക്കി എടുക്കുക. ശേഷം ഡ്രൈ ആയിട്ടുള്ള മൈദ മിക്സിൽ കോട്ടാക്കി എടുക്കുക. എല്ലാം ഇതുപോലെ കോട്ടാക്കിയ ശേഷം ഒരു ചട്ടിയിൽ എണ്ണ മീഡിയം ചൂടാക്കി എടുക്കുക. ശേഷം ഓരോ ചിക്കനും ഇതുപോലെ ചെയ്തു എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി എടുക്കുക. ആദ്യം മീഡിയം ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിലും ഇട്ട ശേഷം ചിക്കൻ സാവധാനം വേവിച്ചു ഫ്രൈ ആക്കി എടുക്കുക.

Leave a Reply