ഇന്നത്തെ കാലത്തു നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു അടുപ്പാണ് ഇൻഡക്ഷൻ അടുപ്പുകൾ. കറന്റിൽ പ്രവർത്തിക്കുന്ന ഈ അടുപ്പുകൾ കറന്റ്റ് ഉള്ള ഏത് സമയത്തും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഗ്യാസിൽ വെള്ളം തിളക്കുന്നതിന്റെ രണ്ടിരട്ടി വേഗതയിലാണ് ഈ അടുപ്പിൽ വെള്ളം തിളക്കാനായി എടുക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇൻഡക്ഷനിൽ ആഹാരം പാകം ചെയ്യാവുന്നതാണ്. അതുമാത്രമല്ല എവിടെയും എടുത്തു ഈസിയായി ഉപയോഗിക്കാനും ഈ ഇൻഡക്ഷൻ അടുപ്പുകൾ സഹായിക്കുന്നു, നമുക്ക് യാത്രയിൽ ഉപയോഗിക്കുവാനും ഈസിയായി കൈകാര്യം ചെയ്യുവാനും ഇൻഡക്ഷൻ അടുപ്പുകൾ ഏറെ സഹായകമാണ്.
അതുമാത്രമല്ല ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കറന്റ്റ് ബില്ലും നമുക്ക് നിയന്ത്രിച്ചു കൊണ്ടുപോകാവുന്നതാണ്. അതിനായി ഇലെക്ട്രിസിറ്റി ബോർഡ് പുറത്തുവിട്ട കുറച്ചു കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. ഇൻഡക്ഷൻ അടുപ്പിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിന്റെ അളവിനേക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഇൻഡക്ഷൻ അടുപ്പുകളിൽ ഉപയോഗിക്കാതിരിക്കുക. ഇനി എത്രത്തോളം അളവിൽ വെള്ളം പാകം ചെയ്യാൻ ആവശ്യമാണ് ആ അളവിൽ മാത്രം വെള്ളം അടുപ്പിലേക്ക് വെക്കുവാൻ ശ്രദ്ധിക്കുക.
ഇനി വെള്ളം തിളച്ചു എന്ന് കണ്ടാൽ അടുപ്പിന്റെ പവർ കുറച്ചു വെക്കുവാൻ ശ്രദ്ധിക്കുക. പാചകത്തിന് പാത്രം അടുപ്പിലേക്ക് വെച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ അടുപ്പ് ഓണാക്കുക. അതുപോലെ തന്നെ ആവശ്യം കഴിഞ്ഞാൽ സ്വിച് ഓഫ് ചെയ്തതിനു ശേഷം മാത്രമേ പാത്രം ഇൻഡക്ഷൻ അടുപ്പിൽ നിന്നും മാറ്റാൻ പാടുള്ളൂ. അതുമാത്രമല്ല കൂടുതൽ നേരം പാകം ചെയ്യേണ്ട ആഹാരങ്ങൾ ഇൻഡക്ഷൻ അടുപ്പുകളിൽ നിന്നും ഒഴിവാക്കുക. കാരണം കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ അടുപ്പുകൾ അനുയോജ്യമല്ല. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഇൻഡക്ഷൻ അടുപ്പുകളിൽ ഈസിയായി ആഹാരം പാകം ചെയ്യുവാനും കറന്റ്റ് ബില്ല് നിയന്ത്രിച്ചു കൊണ്ടുപോകുവാനും നമുക്ക് എല്ലാവർക്കും സാധിക്കുന്നതാണ്.
