ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരായിരിക്കും നമ്മൾ ഓരോരുത്തതും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഉഴുന്നുവടയുടെ ഷെയ്പ്പിൽ ഒരു ഒന്നൊന്നര വട ഉണ്ടാക്കിയാലോ. ഇൻസ്റ്റന്റായാണ് ഈ വട തയ്യാറാക്കുന്നത്. എന്നും ഉഴുന്ന് കൊണ്ടല്ലേ ഉഴുന്ന് വട തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഉഴുന്ന് വേണ്ടാതെ അവൽ വെച്ചിട്ട് ഒരു ക്രിസ്പി സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് അവൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അവലിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് മൂന്നു മിനിറ്റോളം അവലിനെ കുതിരാനായി വെക്കുക.
ശേഷം കുതിർന്നു കിട്ടിയ അവലിനെ വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് പേസ്റ്റു പോലെ ആക്കേണ്ട മൂന്നു തവണ ഒന്ന് കറക്കിയാൽ മതിയാകും. ഇനി എല്ലാ അവലും ഇതുപോലെ അരച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം കാൽ കപ്പ് അരിപ്പൊടിയും, ഒരു ചെറിയ സവാള കൊത്തിയരിഞ്ഞതും, രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, കുറച്ചു കറിവേപ്പില അരിഞ്ഞതും, അഞ്ചു ടേബിൾ സ്പൂൺ തൈരും, അര ടീസ്പൂൺ കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക.
ഇനി ലൂസായി തോന്നുന്നു എങ്കിൽ കുറച്ചും കൂടി വറുത്ത അരിപ്പൊടി ചേർത്ത് കൊടുത്താൽ മതിയാകും. ഇനി ബോളാക്കി എടുക്കാൻ പാകത്തിന് വേണം ഇത് കുഴച്ചെടുക്കാൻ. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ കൈ ഒന്ന് നനച്ച ശേഷം ബോളാക്കി പരത്തിയ വടയെ കൈ കൊണ്ട് നടുവിലായി ഒന്ന് ഹോളാക്കി കൊടുക്കുക. ശേഷം നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഓരോ വടയും ഇട്ട് കൊടുക്കുക. ഒരു സൈഡ് മൊരിഞ്ഞു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ കൊണ്ടുള്ള ക്രിസ്പി വട റെഡിയായിട്ടുണ്ട്. മിനിറ്റുകൾ കൊണ്ട് ചെയ്തെടുക്കാൻ പറ്റിയ വടയാണ് ഇത്. എല്ലാവരും ഈ വട തയ്യാറാക്കി നോക്കണേ.
