ബ്രെഡും മുട്ടയും കൊണ്ട് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. ചായക്കൊപ്പം എന്തെങ്കിലും കൊറിക്കാൻ വേണം എന്നത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമായിരിക്കും. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ എഗ്ഗ് ബോൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആറ് പീസ് ബ്രെഡ് എടുക്കുക. അതുപോലെ തന്നെ നാല് കോഴി മുട്ട പുഴുങ്ങി എടുക്കുക. ശേഷം ബ്രെഡിനെ മിക്സിയുടെ ജാറിലേക്ക് കൈ കൊണ്ട് കീറി ഇട്ടു കൊടുക്കുക. എന്നിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക.
ശേഷം പൊടിച്ചെടുത്ത ബ്രെഡിലേക്ക് മൂന്നു ടേബിൾ സ്പൂൺ വെള്ളം കുറെച്ചെയായി ചേർത്ത് ഇളക്കി ബ്രെഡ് നനച്ചെടുക്കുക. ശേഷം ബ്രെഡിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞതും, നാല് പച്ചമുളക് അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടീസ്പൂൺ കറിവേപ്പില, കുറച്ചു മല്ലിയില, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, പാകത്തിനുള്ള ഉപ്പ്, കാൽ ടീസ്പൂൺ കായപ്പൊടി, ചേർത്ത് എല്ലാം കൂടി കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദയും, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക.
ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയെ നാലായി മുറിക്കുക. എന്നിട്ട് കുഴച്ചെടുത്ത മിക്സിനെ മുറിച്ചെടുത്ത മുട്ടയെ ഉള്ളിലായി വെച്ച് കവർ ചെയ്തു ഉരുട്ടി എടുക്കുക. എന്നിട്ട് എല്ലാം ഇതുപോലെ ചെയ്ത ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലിട്ട് ഇവ ഓരോന്നും ഡീപ്പ് ഫ്രൈ ആക്കി എടുക്കുക. എല്ലാം ഇതുപോലെ ചെയ്തു ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ എഗ്ഗ് ബോൾസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് എഗ്ഗ് ബോൾ ഫ്രൈ ആക്കി നോക്കണേ. നല്ല ചൂട് ചായക്കൊപ്പം ഏറെ ടേസ്റ്റിയാണ് ഈ സ്നാക്ക്.
