ഇന്നത്തെ ചായക്കടി ഇതാക്കിയാലോ

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഷവർമ. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഷവർമ്മ ബോൾസ് ഉണ്ടാക്കിയാലോ. അതിനായി രണ്ടര ഉരുളകിഴങ്ങ് തൊലിയോട് കൂടി ആവിയിൽ വേവിക്കുക. ശേഷം വെന്തു വന്ന ഉരുളക്കിഴങ്ങിനെ തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചെടുക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ വേണം ഉരുളക്കിഴങ്ങിനെ കൈ കൊണ്ട് ഉടച്ചെടുക്കുവാൻ. ഇനി ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് മൂന്നു പുഴുങ്ങിയെ മുട്ട ഗ്രേറ്റാക്കി ചേർക്കുക.

ശേഷം ഈ മിക്സിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പും, കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും, ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ബ്രെഡ് ക്രമ്ബ്‌സും ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി നന്നായി ബോളാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ മിക്സിനെ കുഴക്കുക.

എന്നിട്ട് ഓരോ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത ബോളിനെ കയ്യിൽ വെച്ച് ഒന്ന് പ്രെസ്സാക്കി പരത്തുക. ശേഷം അതിന്റെ ഉള്ളിലേക്ക് കുറച്ചു കട്ടിയുള്ള മയോണൈസ് ഒരു റ്റീസ്പൂണോളം വെച്ച് ബോളിനെ നന്നായി ഉരുട്ടി കവർ ചെയ്തു എടുക്കുക. മയോണൈസ് ഒട്ടും തന്നെ പുറത്തു കാണാത്ത വിധം വേണം കവർ ചെയ്തു എടുക്കാൻ. എല്ലാം ഇതുപോലെ തയ്യാറാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിന് കുരുമുളക്പൊടിയും, ഉപ്പും ചേർത്ത് മിക്‌സാക്കുക.

എന്നിട്ട് ഒരു ബൗളിൽ കുറച്ചു ബ്രെഡ് പൊടി എടുക്കുക. ഇനി ഓരോ ബോളും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്തു എടുക്കുക. ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ ബോളും ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിലിട്ട് തിരിച്ചും മറിച്ചുമിട്ട് ഷവർമ്മ ബോൾസ് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഷവർമ്മ ബോൾസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഷവർമ്മ ബോൾസ് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page