മിക്സ്ചറും ചിപ്സുമൊക്കെ കഴിച്ചു മടുത്തോ എങ്കിൽ ഇതൊന്നു ട്രൈ ചെയ്യൂ.

അവധിക്കാലം ആയതുകൊണ്ട് തന്നെ കുട്ടികളൊക്കെ വീട്ടിലുള്ള സമയമാണല്ലോ ഇപ്പോൾ. എന്നാൽ ഇന്ന് നമുക്ക് കുട്ടികൾക്ക് സ്നാക്കായി കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലൊരു സ്നാക്ക് ഉണ്ടാക്കിയാലോ. മക്രോണി വെച്ചിട്ടാണ് ഈ സ്നാക്ക് തയ്യറാക്കാക്കുന്നത്, അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് മക്രോണി വെള്ളത്തിലേക്ക് ചേർക്കുക.

ശേഷം മക്രോണി നല്ല പോലെ വേവിക്കുക. ശേഷം വെന്തു വന്ന മക്രോണിയെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം കുറച്ചു തണുത്ത വെള്ളം കൂടി മക്രോണിയിലേക്ക് ഒഴിക്കുക. എന്നിട്ട് ഫുൾ വെള്ളവും മക്രോണിയിൽ നിന്നും ഊറ്റി കളയുക. ഇനി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ചാറ്റ് മസാല, ചേർത്ത് മിക്‌സാക്കുക. ഡ്രൈ ആയി കിട്ടാനായി വെച്ചിരുന്ന മക്രോണിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മക്രോണിയിലേക്ക് കാൽ കപ്പ് മൈദയും, ഒരു ടീസ്പൂൺ മുളക്പൊടിയും, ചേർത്ത് നന്നായിമിക്‌സാക്കുക.

ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് തിളപ്പിക്കുക. നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് മൈദ മിക്സ് ചെയ്ത മക്രോണി ചേർത്ത് ഫ്രൈ ആക്കുക. ഹൈ ഫ്ളൈമിലിട്ടു വേണം മക്രോണി ഫ്രൈ ആക്കാൻ. ശേഷം ഒരു ഗോൾഡൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. ശേഷം എല്ലാ മക്രോണിയും ഇതുപോലെ ഫ്രൈ ആക്കിയ ശേഷം നേരത്തെ മികസാക്കി വെച്ചിരുന്ന ചാറ്റ് മസാലയും, മുളക്പൊടിയും ഫ്രൈ ആക്കി എടുത്ത മക്രോണിയിലേക്ക് ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ മക്രോണി ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മക്രോണി ഫ്രൈ ആക്കി നോക്കണേ. കുട്ടികൾക്ക് ചുമ്മാതിരിക്കുമ്പോൾ കൊടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്. മിക്സ്ചറും ചിപ്സുമൊക്കെ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതൊരു കിടിലൻ സ്നാക്കാണ്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ,

Leave a Reply

You cannot copy content of this page