നമ്മുടെ എല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് കറികടല. ഈ കറികടല കൊണ്ട് നമ്മൾ എപ്പോഴും കറി ആയിരിക്കും ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കറികടല കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ. ഒരു തവണ ഇങ്ങനെ ഉണ്ടാക്കി കഴിച്ചാൽ പിന്നെ ഇങ്ങനെ കഴിക്കാൻ മാത്രമേ നമ്മൾ ഇഷ്ടപ്പെടൂ. കറിക്കടല കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഈ കിടിലൻ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി മുക്കാൽകപ്പ് വെള്ളക്കടല നല്ലപോലെ കഴുകിയശേഷം ഒരു മുക്കാൽ ഭാഗത്തോളം വെള്ളവുമൊഴിച്ച് രാത്രിമുഴുവൻ കുതിരാനായി വെക്കുക. ശേഷം നല്ലപോലെ കുതിർന്നു കിട്ടിയ കടലയെ ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും കടലയുടെ മുകളിലായി നിൽക്കുന്ന പാകത്തിൽ വെള്ളവും ചേർത്ത് അടച്ചുവെച്ച് ഹൈ ഫ്ളൈമിൽ നാല് ഫിസിൽ വരുന്നതുവരെ കടല വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന കടലയെ വെള്ളം കളഞ്ഞ ശേഷം ഒരു സ്‌ട്രെയ്നറിലേക്ക് മാറ്റുക.
ശേഷം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് വീഴ്ത്തുക. ഇനി അതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ ടൊമാറ്റോ കെച്ചപ്പ്, അര ടേബിൾസ്പൂൺ സോയാസോസും, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, രണ്ട് ടേബിൾസ്പൂൺ മൈദയും, ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ പൗഡറും, ശേഷം ഈ മസാലയ്ക്ക് വേണ്ട ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. കുറച്ചു കട്ടിയുള്ള മിക്സ് തയ്യാറാക്കി എടുക്കുന്നതാണ് നല്ലത്. എന്നിട്ട് വേവിച്ച് മാറ്റി വെള്ളം കളഞ്ഞു വെച്ചിട്ടുള്ള കടലയെ ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.
ശേഷം കടലയെ അടച്ച് 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു കടായിയിൽ അര ഭാഗത്തോളം ഓയിൽ ചൂടാക്കി എടുക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള കടല ചേർത്ത് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക. ശേഷം ഫ്രൈ ചെയ്തു കോരി മാറ്റുക. ശേഷം ബാക്കിയുള്ള ഓയിൽ ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വറുത്തെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി എന്നിട്ട് അതിലേക്ക് ഒരു സവാള വഴറ്റിയെടുക്കുക.
ശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് കുറച്ചു കറിവേപ്പിലയും ചേർത്തിളക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് 4 വെളുത്തുള്ളി അ ല്ലിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, മൂന്നു ചെറിയ ഉള്ളിയും, രണ്ട് പച്ചമുളകും, നല്ലപോലെ ചതച്ചെടുക്കുക. എന്നിട്ട് ആ മിക്സ് കൂടി ഈ മസാലയിലേക്ക് ചേർത്തിളക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി ഇവ നല്ലപോലെ വഴറ്റിയെടുത്തു കഴിഞ്ഞാൽ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം വെന്തു വന്ന തക്കാളിയിലേക്ക് മസാലകൾ ചേർത്തുകൊടുക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീസ്പൂൺ ഗരം മസാലയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മസാല എല്ലാം നല്ലപോലെ മൂത്ത് വന്നാൽ അരക്കപ്പ് തേങ്ങാപ്പാലും ചേർത്ത് മസാല തിളപ്പിക്കുക. ശേഷം മസാലയ്ക്ക് ആവശ്യമായ ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം നേരത്തെ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള കടല ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം നേരത്തെ ഫ്രൈ ചെയ്ത് മാറ്റി വെച്ച ഉള്ളിയും കൂടി ഇതിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം കുറച്ച് മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള
കറികടല കണ്ടിട്ടുള്ള ഒരു ഉഗ്രൻ റെസിപ്പി തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വെറുതെ ഇരിക്കുമ്പോഴും നമുക്ക് പലഹാരങ്ങൾ ക്കൊപ്പം കഴിക്കാനും എല്ലാം ഇത് വളരെ രുചികരമാണ്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
