പോപ്‌കോൺ ചിക്കൻ സൂപ്പറാണ് ട്രൈ ചെയ്യാൻ മറക്കല്ലേ.

ചിക്കൻ കൊണ്ട് തയ്യാറാക്കുന്ന പല വേറെയ്റ്റി റെസിപ്പീസും നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ചിക്കൻ പോപ്‌കോൺ റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു ചിക്കൻ റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു സവാളയുടെ പകുതി അരിഞ്ഞതും, നാല് അല്ലി വെളുത്തുള്ളി, രണ്ട് ചെറിയ പീസ് ഇഞ്ചി, കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചിട്ട് എടുക്കുക. ഇനി ഒരു ബൗളിലേക്ക് മുക്കാൽ കിലോ ബോൺലെസ്സ് ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്.

ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, നേരത്തെ അരച്ചെടുത്ത മിക്സിന്റെ ജ്യൂസ് ഒരു അരിപ്പയിലൂടെ അരിച്ചു ചിക്കനിലേക്ക് ചേർക്കുക. ശേഷം ഒന്നര ടീസ്പൂൺ നാരങ്ങാ നീരും, ഒരു കോഴിമുട്ടയും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടിയും, ഒന്നേകാൽ ടീസ്പൂൺ വൈറ്റ് പെപ്പർ പൗഡറും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ഒന്നേകാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, ഒരു ചിക്കൻ സ്റ്റോക്കും, ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം അരപ്പ് ചേർത്ത് റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ഒരു മണിക്കൂറായപ്പോൾ പാകമായി വന്നിട്ടുണ്ട്. ശേഷം ചിക്കനെ ഈ പൊടിയിലേക്ക് കോട്ടാക്കി എടുക്കുക. ഇനി ഒരു പാനിലേക്ക് ചിക്കൻ മുങ്ങിക്കിടക്കാൻ പാകത്തിന് ഓയിൽ ഒഴിക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് അരിപ്പൊടിയിൽ കോട്ടാക്കി എടുത്ത ചിക്കൻ ചേർക്കുക.
എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പോപ്‌കോൺ ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചിക്കൻ ഫ്രൈ ആക്കി നോക്കണേ. പുറമെ ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റുമാണ് ഈ ചിക്കൻ.

Leave a Reply

You cannot copy content of this page