പഴം കൊണ്ട് കിടിലൻ ടേസ്റ്റിലൊരു കറി

നിങ്ങൾ പഴം വെച്ച് കറി ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് കിടിലൻ പഴംകറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് നേന്ത്രപ്പഴമാണ്‌ എടുത്തിട്ടുള്ളത്. ശേഷം പഴം ചെറിയപീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവയും, അര ടീസ്പൂൺ കടുകും, നാല് വറ്റൽമുളകും, ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക.

ശേഷം അരിഞ്ഞു വെച്ചിട്ടുള്ള പഴം ചേർത്ത് ഇളക്കി പഴം വഴറ്റുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങാ ചേർക്കുക. ശേഷം തേങ്ങയിലേക്ക് രണ്ട് പച്ചമുളകും, അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് തേങ്ങാ അരച്ചിട്ട് എടുക്കുക. ശേഷം നേരത്തെ വെന്തു കിട്ടാനായി വെച്ചിരുന്ന പഴം വാടികിട്ടിയിട്ടുണ്ട്. ശേഷം പഴത്തെ ഒരു തവി കൊണ്ട് നന്നായി ഉടച്ചെടുക്കുക. ശേഷം നല്ല പോലെ ഉടച്ചെടുത്ത പഴത്തിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങാ അരപ്പ് ചേർത്ത് ഇളക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് അരപ്പ് നല്ല പോലെ വേവിക്കുക. വളരെ കുറച്ചു വെള്ളം മാത്രമേ ഈ അരപ്പിൽ ചേർക്കാൻ പാടുള്ളൂ. ഇനി അധികം പുളിപ്പില്ലാത്ത മോര് ആവശ്യത്തിന് ചേർക്കുക. എത്രത്തോളം അരപ്പ് വേണം അതിനനുസരിച്ചു മോര് ചേർക്കാൻ ശ്രദ്ധിക്കുക. ശേഷം നല്ല പോലെ ഇളക്കി മോരും പഴവുമായി മിക്‌സാക്കുക. ശേഷം നല്ല പോലെ തിളപ്പിച്ച് കറി വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പഴം കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page