ഇന്നത്തെ ബ്രേക്ഫാസ്റ്റ് കുറച്ചു വേറെയ്റ്റി ആയാലോ. അതെ റവ വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. എന്നും ഒരേപോലെ ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ പുതുമയുള്ള പലഹാരങ്ങൾ കഴിക്കാനല്ലേ നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം റവ വെച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി മൂന്നുതക്കാളി അരിഞ്ഞതും, മൂന്നു അല്ലി വെളുത്തുള്ളിയും, നാല് പീസ് വറ്റൽമുളകും, അഞ്ചു പീസ് ചെറിയ ഉള്ളിയും, ഒരു കഷ്ണം ഇഞ്ചിയും എടുക്കുക. ശേഷം ഇതെല്ലാം കൂടി ചെറുതായി അരിഞ്ഞു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം പേസ്റ്റായി അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പ് റവ ചേർക്കുക. വറുക്കാത്ത റവയാണ് ചേർക്കേണ്ടത്. ശേഷം റവയെ നന്നായി പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത റവയെ തക്കാളി അരച്ചെടുത്ത ജാറിലേക്ക് ചേർക്കുക. ശേഷം അതിന്റെ കൂടെ നാല് ടേബിൾ സ്പൂൺ തേങ്ങയും, അര കപ്പ് ഗോതമ്പ് മാവും, ആവശ്യത്തിന് വെള്ളവും ചേർത്ത് ഇതെല്ലാം കൂടി പേസ്റ്റായി അരച്ചെടുക്കുക. ഇനി നേരത്തെ അരച്ചെടുത്ത തക്കാളി മിക്സിലേക്ക് ഈ റവയുടെ മിക്സ് ചേർത്ത് ഇളക്കുക.
നല്ല പോലെ മിക്‌സാക്കിയ ശേഷം ഉഴുന്ന് ദോശയുടെ പരുവത്തിൽ മാവിനെ കലക്കി എടുക്കുക. ശേഷം മാവിനെ അടച്ചു അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. നല്ല പോലെ പാകമായി വന്ന മാവിനെ ഇനി അപ്പം ചുട്ടെടുക്കാം. ഇനി മാവിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുവാൻ ശ്രദ്ധിക്കുക. ശേഷം എല്ലാം നല്ല പോലെ ഇളക്കി മിക്‌സാക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. എന്നിട്ട് ഓരോ തവി മാവ് വീതം ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് അപ്പം വേവിക്കുക. അപ്പോൾ എല്ലാ മാവിനേയും ഇതുപോലെ അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ സോഫ്റ്റായ ടേസ്റ്റിയായ അപ്പം തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ റവ കൊണ്ടുള്ള സോഫ്റ്റ് അപ്പം ട്രൈ ചെയ്തു നോക്കണേ. എരിവ് വേണ്ട എന്നുണ്ടെങ്കിൽ വറ്റൽമുളക് ചേർക്കുന്നത് ഒഴിവാക്കിയാൽ മതിയാകും.
