വെറും നാല് ചേരുവകൾ കൊണ്ട് മഞ്ഞുപോലൊരു പുഡ്ഡിംഗ്.

ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് പുഡ്ഡിംഗ്. എന്നാൽ ഇന്ന് നമുക്ക് കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന രീതിയിലുള്ള ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ. നാല് ചേരുവകൾ കൊണ്ടാണ് ഈ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ലിറ്റർ പാൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നൂറ് ഗ്രാം ഉപ്പില്ലാത്ത ബട്ടർ ചേർക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് ബട്ടർ ഒന്ന് മെൽറ്റാക്കി എടുക്കുക.

ഇനി മെൽറ്റായി വന്ന ബട്ടറിലേക്ക് അര കപ്പ് മൈദ ചേർക്കുക. ശേഷം മൈദയെ ബട്ടറുമായി ചേർത്ത് ഇളക്കുക. നന്നായി മിക്‌സായി വരുമ്പോൾ നേരത്തെ എടുത്തു വെച്ച ഒരു ലിറ്റർ പാൽ കുറെച്ചെയായി മൈദയിലേക്ക് ചേർത്ത് ഇളക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ വേണം പാലും മൈദയുമായി മിക്‌സാക്കാൻ. ഇനി കുറുകി വന്ന പാലിലേക്ക് അര കപ്പിനടുത്തു ഷുഗർ ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക.

ശേഷം കുറുകി വരുമ്പോൾ ഫ്‌ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് പുഡ്ഡിംഗ് മിക്സ് ഒഴിച്ച് സെറ്റാക്കുക. അര മണിക്കൂറായപ്പോൾ പുഡ്ഡിംഗ് സെറ്റായി കിട്ടിയിട്ടുണ്ട്. ഇനി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർക്കുക. ശേഷം കോൺഫ്ലോറിലേക്ക് ഇരുന്നൂറു മില്ലീ വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കുക. ഇനി ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഫ്ളൈയിം കുറച്ചു വെച്ച് തിളപ്പിക്കുക. ശേഷം ഒരു ബ്രൗൺ കളർ ആയി വന്നാൽ കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് അതും ഒന്ന് തിളച്ചു കുറുകി വരുമ്പോൾ നേരത്തെ കലക്കി വെച്ച കോൺഫ്ലോർ മിക്സ് ചേർത്ത് ഇളക്കുക. ശേഷം ഈ മിക്‌സും ഒന്ന് കുറുകി ഒരു ബ്രൗൺ കളർ ആയി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം ഈ മിക്സ് ചൂടോടുകൂടി പുഡിങ്ങിന്റെ മുകളിലേക്ക് ഒരുലേയർ പോലെ ഒഴിക്കുക. ശേഷം അര മണിക്കൂറോളം പുറത്തു വെച്ച് തണുത്തു വരുമ്പോൾ ഫ്രിഡ്ജിലേക്ക് വെക്കുക. എന്നിട്ട് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുത്തു വരുമ്പോൾ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു കിടിലൻ പുഡിങ്ങാണ് ഇത്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ ഈസിയായി ഈ പുഡ്ഡിംഗ് തയ്യാറാക്കാവുന്നതാണ്.

Leave a Reply