നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ്റാണ് പാലപ്പം. എന്നാൽ മിക്കവാറും പേർക്കും പാലപ്പം ഉണ്ടാക്കിയാൽ ശെരിയാകണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റായും ടേസ്റ്റിയായും പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് പച്ചരി ആറ് മണിക്കൂറോളം കുതിർത്തി എടുക്കുക. പച്ചരി എടുക്കുമ്പോൾ പശയില്ലാത്ത കുറച്ചു വലിയ സൈസിലുള്ള പച്ചരി എടുക്കുവാൻ ശ്രദ്ധിക്കുക. ഇനി ഒരു ബൗളിലേക്ക് അര ടീസ്പൂൺ ആക്റ്റീവ് ഡ്രൈ ഈസ്റ്റ് ചേർക്കുക. അതിലേക്ക് ഒരുടീസ്പൂൺ ഷുഗറും, ഒന്നര ടേബിൾ സ്പൂൺ ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് ഇളക്കി ഈസ്റ്റ് പൊങ്ങാനായി വെക്കുക.
ശേഷം കുതിർത്തി എടുത്ത പച്ചരി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം പൊങ്ങി വന്ന ഈസ്റ്റും, ഒരു കപ്പ് ചോറും, മൂന്നു ടേബിൾ സ്പൂൺ തേങ്ങയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, ഇത് അരഞ്ഞു കിട്ടാൻ പാകത്തിന് വെള്ളവും ചേർത്ത് ഇതെല്ലാം കൂടി നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവിനെ ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കി എടുക്കുക. ഇനി മാവിനെ എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
എട്ട് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി ഇളക്കി മിക്സാക്കിയ ശേഷം അപ്പം ചുട്ടെടുക്കാനായി തുടങ്ങാം. അതിനായി ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു തവി മാവ് വീതം ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക. ശേഷം ലോ മീഡിയം ഫ്ളൈമിൽ അപ്പം ചുട്ടെടുക്കുക, എല്ലാ മാവും കൊണ്ട് ഇതുപോലെ അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാലപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അപ്പം തയ്യാറാക്കി നോക്കണേ.
