ഗോതമ്പ് മാവിലെ ചപ്പാത്തിയെക്കാൾ രുചിയിൽ റവ കൊണ്ടുള്ള സോഫ്റ്റ് ചപ്പാത്തി

ഗോതമ്പ് മാവ് കൊണ്ടല്ലേ എന്നും ചപ്പാത്തി ഉണ്ടാക്കാറ്. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഒരു അടിപൊളി റൊട്ടി ഉണ്ടാക്കിയാലോ. അതെ ചപ്പാത്തിയേക്കാൾ രുചിയിലാണ് ഈ റവ റൊട്ടി ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് മുക്കാൽ ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി തിളച്ചു വന്ന വള്ളത്തിലേക്ക് ഒരു കപ്പ് റവ കുറെച്ചെയായി ചേർത്ത് മിക്‌സാക്കുക.

ഫ്ളൈയിം മീഡിയം ഫ്ളൈമിൽ ആക്കിയ ശേഷം റവയെ നല്ല പോലെ ഇളക്കി വേവിക്കുക. കൈ കൊണ്ട് പ്രസ്സാക്കി നോക്കുമ്പോൾ ഒട്ടിപ്പിടിക്കാത്ത പരുവമാണ് റവയെ വേണ്ടത്. ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദാ കൂടി റവയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ചപ്പാത്തി മാവ് കുഴക്കുന്ന പരുവത്തിൽ റവയെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം ഓരോ ബോളുകളായി ഉരുട്ടി എടുക്കുക.

ഇനി ഓരോന്നിനെയും ചപ്പാത്തി പലകയിലോ കൗണ്ടർ ടോപ്പിലോ ഇട്ടു ആദ്യം കൈ കൊണ്ട് ഒന്ന് പ്രെസ്സാക്കി പരത്തിയ ശേഷം നല്ല പോലെ പരത്തി എടുക്കുക. ചപ്പാത്തി മാവിന്റെ കട്ടിയിൽ വേണം ഇതിനെ പരത്തി എടുക്കാൻ. ഇനി ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഓരോന്ന് വീതം ഇട്ട് ചപ്പാത്തി ചുട്ടെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ റവ ചപ്പാത്തി റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റിയായ ചപ്പാത്തി ഇങ്ങനെ റവ വെച്ച് ഉണ്ടാക്കിയാൽ കിട്ടുന്നതാണ്. എല്ലാവരും ആട്ട മാവ് കൊണ്ടുള്ള ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇങ്ങനെ ഒന്ന് ചപ്പാത്തി ഉണ്ടാക്കി നോക്കണേ. അത്തീസ് കുക്ക് ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/AMcGZn-8488″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply