ചക്ക കൊണ്ട് ഇത്രയും ടേസ്റ്റിലൊരു സ്നാക്കോ ?

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് ചക്ക. എന്നാൽ ചക്ക കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. ചക്കയും അരിപ്പൊടിയും കൊണ്ടാണ് ഈ സ്നാക്ക് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് ചക്ക എടുക്കുക. ശേഷം ചക്കയെ മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. നല്ല പോലെ അരച്ചെടുത്ത പേസ്റ്റിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് ചക്ക വേവിച്ചെടുത്തിട്ടുണ്ട്. അതും കൂടി ഈ അരച്ചെടുത്ത ചക്ക മിക്സിലേക്ക് ചേർത്ത് ഒന്നും കൂടി അരച്ചെടുക്കുക.

ഇനി അരച്ചെടുത്ത ചക്ക പേസ്റ്റിലേക്ക് ഏഴു ഏലക്ക ചതച്ചതും, ഒരു പിഞ്ച് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ചക്ക മിക്സിലേക്ക് കുറെച്ചെയായി അരിപ്പൊടി ചേർത്ത് ഇളക്കുക. ഇനി അഞ്ചു കപ്പ് ചക്ക മിക്സിലേക്ക് ഒരു കപ്പ് അരിപ്പൊടിയാണ് ചേർത്തിട്ടുള്ളത്. ഒരു സ്പൂൺ കൊണ്ട് കോരി ഒഴിക്കാൻ കഴിയുന്ന പരുവത്തിലാണ് ബാറ്റെർ വേണ്ടത്. ശേഷം കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് ഇളക്കി മിക്‌സാക്കുക.

ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഓരോ സ്പൂൺ വീതം ചക്ക മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിലിട്ട് സ്നാക്ക് ഫ്രൈ ആക്കി എടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. രണ്ട് സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചക്ക സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും സിമ്പിളായ ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page