പുട്ടിനും അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ ഏറെ ടേസ്റ്റിയായ ഒരു കറിയാണ് കടലക്കറി. എന്നാൽ എന്നും കടലക്കറി തേങ്ങാ വറുത്തരച്ചല്ലേ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് തേങ്ങാ വരുത്തരക്കാതെ എങ്ങനെ കടലക്കറി ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കപ്പ് കടല ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ കടലയെ കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പ ഒരു സവാള അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, അര ടേബിൾസ്പൂൺ കുരുമുളക്പൊടിയും, മൂന്നു ഗ്ലാസ് വെള്ളവും ചേർത്ത് അടച്ചുവെച്ചു അര മണിക്കൂറോളം ലോ ഫ്ളൈമിൽ വെച്ച് കറി വേവിക്കുക.
ഇനി ഒന്നര പിടിയോളം തേങ്ങാ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ പെരിഞ്ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് തേങ്ങാ പേസ്റ്റുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കാൽ ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു സവാള അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞതും, കുറച്ചു വെളുത്തുള്ളി അരിഞ്ഞതും, ചേർത്ത് വഴറ്റുക.
ഇനി അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് മൂപ്പിക്കുക. ശേഷം അര ടേബിൾ സ്പൂൺ മുളക്പൊടിയും, വേവിച്ചു വെച്ചിട്ടുള്ള കടലയും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ അരച്ചെടുത്ത തേങ്ങാ മിക്സും ചേർത്ത് ഇളക്കി കറി വേവിക്കുക. ശേഷം ഒരു തക്കാളിയുടെ പകുതി അരിഞ്ഞതും കൂടി ചേർത്ത് കറി നന്നായി വേവിച്ചെടുക്കുക. ശേഷം ഒന്ന് കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കടലക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കടലക്കറി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്.
