കാരമേൽ സേമിയ പായസം ഒന്നൊന്നര ടേസ്റ്റ് തന്നെ

നിങ്ങൾ കാരമേൽ സേമിയ പായസം കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പായസം സാദാരണ സേമിയ പായസത്തിനേക്കാൾ ഇരട്ടി രുചിയാണ്. അപ്പോൾ നമുക്ക് ഇന്ന് കാരമേൽ സേമിയ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് അര കപ്പ് സേമിയ ചേർത്ത് വറുക്കുക. ഒരു ഗോൾഡൻ കളർ നിറമാകുമ്പോൾ സേമിയ പാനിൽ നിന്നും മാറ്റുക. ശേഷം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക.

ശേഷം പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് പഞ്ചസാര കാരമലൈസ് ചെയ്തു എടുക്കുക. ഒരു ബ്രൗൺ കളർ ആയി വന്നാൽ അര ഗ്ലാസ് തിളച്ച വെള്ളം ചേർത്ത് ഇളക്കുക. ശേഷം ഒരു ലിറ്റർ പാലും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് ഇളക്കുക. ഇനി ഇത് തിളച്ചു വരുന്നത് വരെ ഇളക്കുക. ഇനി ഒരുപാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം പഞ്ചസാരയിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കാരമലൈസ് ആക്കി എടുക്കുക.

ശേഷം ബ്രൗൺ കളർ ആയി വന്ന ഷുഗറിലേക്ക് കുറച്ചു നട്ട് ചേർത്ത് കോട്ടാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു ഒരു ബട്ടർ പേപ്പറിലേക്ക് ഇത് തണുക്കാനായി ഒഴിച്ച് വെക്കുക. ഇനി അടുപ്പിൽ വെച്ചിരുന്ന പാൽ നല്ല പോലെ തിളച്ചു വന്നിട്ടുണ്ട്. ശേഷം വറുത്തു വെച്ചിട്ടുള്ള അര കപ്പ് സേമിയയും വറുക്കാത്ത കാൽ കപ്പ് സേമിയയും ചേർത്ത് ഇളക്കുക. ശേഷം സേമിയ നല്ല പോലെ വേവിച്ചെടുക്കുക. എന്നിട്ട് കുക്കറിൽ കുറച്ചു ചവ്വരി വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന സേമിയയിലേക്ക് വേവിച്ചെടുത്ത ചവ്വരി ചേർത്തിളക്കുക.

സേമിയ ഏകദേശം വെന്തു വന്നിട്ടുണ്ട്. ശേഷം സേമിയയിലേക്ക് ആവശ്യത്തിന് പഞ്ചസാരയും അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് അടച്ചു വെക്കുക. ശേഷം കുറച്ചു നെയ്യിൽ നട്ട് ചേർത്ത് വറുക്കുക. അതും പായസത്തിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു നുള്ളു ഉപ്പും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ കാരമേൽ ചെയ്തെടുത്ത നെറ്റ്സിനെ ഒന്ന് പൊടിച്ച ശേഷം പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കാരമേൽ സേമിയ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായ ഈ പായസം ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page