ചപ്പാത്തിക്കും ചോറിനും രാവിലത്തെ കാപ്പിക്കും ഈ ഒരു കറി മതി. എന്താ സ്വാദ്.

എന്നും ഉരുളകിഴങ്ങ് മാത്രം ചേർത്തിട്ട് ആയിരിക്കും കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വെണ്ടക്കയും ഉരുളക്കിഴങ്ങും ചേർത്ത് ഒരു അടിപൊളി കറി തയ്യാറാക്കിയാലോ. അതെ ഈ ഒരു കറി മതി ബ്രെക്ഫാസ്റ്റിനും ലഞ്ചിനും ടിന്നെറിനും എല്ലാം ഈ കറി നല്ല കോമ്പിനേഷൻ ആണ്. അപ്പോൾ നമുക്ക് നോക്കാം ഈ സ്വാദേറിയ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം രണ്ട് ഉരുളകിഴങ്ങ് വൃത്തിയാക്കി ചെറിയ പീസുകളാക്കി അരിഞ്ഞെടുക്കുക. ഇനി ചെറിയ വെണ്ടയ്ക്ക അഞ്ചോ ആറോ അരിഞ്ഞെടുക്കുക.

ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഒന്നര ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ പെരിഞ്ജീരകവും ചേർത്ത് മൂപ്പിച്ചെടുക്കുക. ശേഷം ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞതും, രണ്ട് പച്ചമുളകും,കുറച്ചു കറിവേപ്പിയും ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. ശേഷം നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള ഉരുളകിഴങ്ങ് കൂടി ചേർത്ത് നന്നായിട്ട് വേവിക്കുക.

ഇനി വെന്തു വന്ന ഉരുളക്കിഴങ്ങിലേക്ക് നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള വെണ്ടക്കയും ചേർത്ത് മിക്‌സാക്കുക. ഇനി കുറച്ചു നേരം അടച്ചു വെച്ച് വണ്ടക്ക വേവിച്ചെടുക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും,ഒരു റ്റീസ്പൂണോളം മുളക്പൊടിയും, ഒന്നര റ്റീസ്പൂണോളം മല്ലിപ്പൊടി, ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. ഇനി ഒരു കപ്പ് തേങ്ങയുടെ തേങ്ങാപ്പാൽ എടുക്കുക. ശേഷം തേങ്ങാപ്പാൽ ചേർത്ത് മിക്‌സാക്കുക. ഇനി നല്ല പോലെ തിളച്ചു വറ്റി വന്ന കറിയുടെ മുകളിലേക്ക് കുറച്ചു കറിവേപ്പില വിതറി ഫ്ളൈയിം ഓഫ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായ ഉരുളക്കിഴങ്ങും വെണ്ടക്കയും ചേർത്തിട്ടുള്ള കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page