മലയാളിയുടെ ഇഷ്ട വിഭവമാണ് കപ്പയും ബീഫും. എന്നാൽ പലയിടങ്ങളിലും വ്യത്യസ്ത രീതിയിലാണ് കപ്പയും ബീഫും തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കപ്പയും ബീഫും ഒരു അടിപൊളി ടേസ്റ്റിൽ ഉണ്ടാക്കിയാലോ. അതിനായി അര കിലോ ബീഫ് ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം ബീഫിലേക്ക് ഒരു ടേബിൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സാക്കുക,
ഇനി കുക്കർ അടച്ചു വെച്ച് ഒരു ഫിസിലും പിന്നീട് ലോ ഫ്ളൈമിൽ പതിനഞ്ച് മിനിറ്റും ബീഫ് വേവിച്ചെടുക്കുക. ശേഷം ഒരു കിലോ കപ്പ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിക്കുക. ശേഷം കപ്പയെ നല്ല പോലെ കഴുകി ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം കപ്പ മുങ്ങികിടക്കാൻ പാകത്തിന് വെള്ളവും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. ആദ്യം ഹൈ ഫ്ളൈമിൽ ഒരു ഫീസിലും പിന്നീട് പത്തു മിനിറ്റോളം ലോ ഫ്ളൈമിലും ഇട്ട് കപ്പ വേവിച്ചെടുക്കുക.
ഇനി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, മൂന്നു പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളക് പൊടി, ചേർത്ത് നന്നായി വഴറ്റുക. ശേഷം നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ബീഫ് ആ ഗ്രേവിയോടൊപ്പം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം അതിനൊപ്പം വേവിച്ചെടുത്ത കപ്പയെ വെള്ളം ഊറ്റി കളഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എന്നിട്ട് കപ്പയും ഈ മസാലക്കൊപ്പം ചേർക്കുക.
എന്നിട്ട് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ബീഫിന്റെ മസാലയുമായി കപ്പ യോജിച്ചു കിട്ടുന്നത് വരെ ഇളക്കി മിക്സാക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഉപ്പ് വേണമെങ്കിൽ അതും ചേർത്ത് ഇളക്കി ഡ്രൈ ആക്കുക. ശേഷം ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന കടുകിലേക്ക് മൂന്നു വറ്റൽമുളകും, നാലു പീസ് ചെറിയ ഉള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് എണ്ണയിൽ മൂപ്പിച്ചു കപ്പയിലേക്ക് ചേർക്കുക. എനിട്ട് സെർവ് ചെയ്യവുന്നതാണ്.അപ്പോൾ വളരെ ടേസ്റ്റിയായ ബീഫും കപ്പയും കൊണ്ടുള്ള ഉലർത്തു റെഡിയായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കപ്പ ട്രൈ ചെയ്തു നോക്കണേ.
