മധുര പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നും പുതുമയുള്ള പലഹാരങ്ങൾ കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് തികച്ചും വ്യത്യസ്തമായതും എന്നാൽ സ്വാദേറിയതുമായ ഒരു പലഹാരമാണ്. അപ്പോൾ ഇനി നോക്കാം എങ്ങനെയാണ് ഇത്രയും ടേസ്റ്റിയായ ഈ പലഹാരം തയ്യാറാക്കുന്നത് എന്ന്. വെറും മൂന്നു ചേരുവകൾ വെച്ചിട്ടാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കി ഇരിക്കുന്നത്. ആദ്യം അര ലിറ്ററോളം പാൽ ഒരു സോസ് പാനിലേക്ക് ഒഴിച്ച് കൊടുക്കുക.
ഇനി മൂന്നു ടേബിൾ സ്പൂണോളം കോൺഫ്ലോർ പൗഡർ ചേർത്ത് ഇളക്കുക. എന്നിട്ട് നാല് ടേബിൾ സ്പൂണോളം പഞ്ചസാര പാലിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഇതെല്ലാം കൂടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. മീഡിയം ഫ്ളൈമിൽ കൈ വിടാതെ ഇളക്കാൻ മറക്കരുത്. ശേഷം അര റ്റീസ്പൂണോളം വാനില എസ്സെൻസ് ചേർത്ത് മിക്സാക്കുക. ഇനി ഒരു ടേബിൾ സ്പൂണോളം ബട്ടർ ചേർത്ത് ഇളക്കുക. കോൺഫ്ലോർ ചേർത്തിട്ടുള്ളത് കൊണ്ട് ഇത് പെട്ടന്ന് തന്നെ കുറുകി വരാനായി തുടങ്ങും അപ്പോൾ കുറച്ചു കട്ടിയായി കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി ചൂടോടുകൂടി തന്നെ നെയ്യ് തടകിയ ഏതെങ്കിലും പാത്രത്തിൽ ഇത് സെറ്റാക്കി എടുക്കുക.
ഇവിടെ ചെറിയ ചെറിയ സ്റ്റീൽ ബൗളുകളാണ് എടുത്തിട്ടുള്ളത്. അതിലേക്ക് എണ്ണ തടവി കൊടുത്ത ശേഷം ചൂടോടുകൂടി തന്നെ പുഡ്ഡിംഗ് മിക്സ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി പത്തു മിനിറ്റോളം വെളിയിൽ വെച്ച ശേഷം രണ്ട് മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിച്ചെടുക്കാം. ഇനി കുറച്ചു ഡെസിഗ്നേറ്റഡ് കോക്കനട്ട് എടുക്കുക. ശേഷം ബൗളിൽ നിന്നും വിടീച്ചെടുത്ത പുഡിങ്ങിന്റെ മുകളിലായി തേങ്ങാ ഇട്ടു കൊടുക്കുക. ഇനി സെന്റർ പോഷനിലായി ഒരു ചെറി വെച്ച് ഡെക്കറേറ്റ് ചെയ്തു കൊടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ഈ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ സ്പെഷ്യലായ ഈ പുഡ്ഡിംഗ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡെയ്ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
