ആരും ഒന്നെടുത്തു കഴിച്ചുപോകും അത്രയും രുചിയാ ഈ മംഗോ പൈ

മംഗോ പൈ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്കായ മംഗോ പൈ എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മാമ്പഴം തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മാങ്ങയെ ഒരു കടായിലേക്ക് മാറ്റുക. എന്നിട്ട് മാങ്ങയെ ഒന്ന് വഴറ്റി എടുക്കുക. മീഡിയം ഫ്ളൈമിൽ രണ്ട് മിനിറ്റോളം മാങ്ങാ വഴറ്റി എടുക്കുക. ഇനി വാടി വന്ന മാങ്ങയിലേക്ക് മൂന്ന്‌ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ മിക്‌സും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇനി ലൂസായി വന്ന മാങ്ങാ പേസ്റ്റിനെ കോൺഫ്ലോർ ചേർത്തപ്പോൾ കട്ടിയായി വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് ചേർക്കുക. ശേഷം മാവിലേക്ക് ഒരുടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി മാവിനാവശ്യമായ ഉപ്പും, ഒരു കോഴിമുട്ടയും, ചേർത്ത് മിക്‌സാക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ രണ്ട് ഭാഗമാക്കി എടുക്കുക.

രണ്ട് ഭാഗമാക്കി എടുത്ത മാവിൽ നിന്നും ഒരെണ്ണം പരത്തുക. ശേഷം കുറച്ചു പൊടി വിതറിയ ശേഷം മാവിനെ കനം കുറച്ചു പരത്തി എടുക്കുക. ചതുരാകൃതിയിൽ പരത്തുന്നതാണ് നല്ലത്. ശേഷം തിന്നായി പരത്തിയെടുത്ത മാവിനെ നാലായി സ്‌കോയാർ ഷെയ്പ്പിൽ മുറിക്കുക. ശേഷം മുറിച്ചെടുത്ത ഓരോ പീസിലും മംഗോ ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം രണ്ടായി മടക്കി ഇതിന്റെ നാല് സൈഡും ഒന്ന് കൈ കൊണ്ട് പ്രെസ്സാക്കി ഒട്ടിക്കുക.

ശേഷം ബാക്കി മാറ്റി വെച്ചിരുന്ന മാവിനേയും ഇതുപോലെ പരത്തിയ ശേഷം നാലായി മുറിക്കുക. എന്നിട്ട് ഫില്ലിംഗ് വെച്ച് കവർ ചെയ്തു എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം ഒരു പാത്രത്തിൽ കുറച്ചു ബ്രെഡ് പൊടിയും എടുക്കുക. ശേഷം ഓരോ സ്നാക്കും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് തയ്യാറാക്കി വെച്ച ഓരോ സ്നാക്കും ഇട്ടു കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് മംഗോ പൈ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മംഗോ പൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മംഗോ പൈ ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page