മുട്ടയും നേന്ത്രപ്പഴവും ഇരിപ്പുണ്ടോ ? എങ്കിൽ ഈ സ്നാക്ക് ഒന്ന് ട്രൈ ചെയ്യൂ.

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് മുട്ടയും നേന്ത്രപ്പഴവും. എന്നാൽ ഇന്ന് നമുക്ക് ഈ രണ്ട് സാധനങ്ങൾ ചേർത്തിട്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം പഴം തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു നെയ്യ് സ്‌പ്രെഡ്ടക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാരയുടെ മുകളിലേക്ക് വട്ടത്തിൽ മുറിച്ചെടുത്ത പഴം നിരത്തി വെക്കുക. എന്നിട്ട് മാറ്റി വെക്കുക.

ഇനി ഒരു പാത്രത്തിലേക്ക് അര കപ്പ് ഓയിൽ ഒഴിക്കുക. ശേഷം ഓയിലിലേക്ക് അര കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് ഒരു കോഴി മുട്ടയും, ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ വാനില എസെൻസും, മുക്കാൽ കപ്പ് മൈദമാവും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ളു ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കി എടുക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ കലക്കി എടുത്ത മിക്സിനെ നേരത്ത പഴം നിരത്തി വെച്ച പാനിലേക്ക് ഒഴിക്കുക.

പഴത്തിന്റെ മുകളിലായി ഈ മിക്സ് ഒഴിച്ച ശേഷം മറ്റൊരു പാനിന്റെ മുകളിലായി ഈ പാൻ വെച്ച ശേഷം ഫ്ളയിം ഓൺ ചെയ്തു ഇരുപത് മിനിറ്റ് അടുപ്പിൽ വെച്ച് അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ സ്നാക്ക് വേവിച്ചെടുക്കുക. ഇരുപത് മിനിട്ടിനു ശേഷം ഒരു സ്റ്റിക് കൊണ്ട് കുത്തി നോക്കുക. എന്നിട്ട് ക്‌ളീനായി കിട്ടുന്നു എങ്കിൽ വെന്തു വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്തു പലഹാരം തണുക്കാനായി വെക്കുക. എന്നിട്ട് തിരിച്ചിട്ട് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പഴവും മുട്ടയും കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page