ഇനി മാവ് കുഴക്കേണ്ട പരത്തേണ്ട പത്തു മിനിറ്റിൽ കിടിലൻ ബ്രേക്ഫാസ്റ്റ്

ഇന്ന് നമുക്ക് മാവ് കുഴക്കാതെയും പരത്താതെയും തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. തിരക്കുള്ള ദിവസങ്ങളിൽ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റിയ നല്ല രുചിയോട് കൂടിയ ഒരു പലഹാരം കൂടിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് റവ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം റവയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം അര കപ്പ് മൈദമാവും കൂടി ചേർക്കുക. ശേഷം ഒരു കോഴിമുട്ടയും, രണ്ട് ടീസ്പൂൺ നെയ്യും, ഇരുന്നൂറു എം എൽ പാലും ചേർത്ത് ഇതെല്ലാം കൂടി നന്നായി അടിച്ചെടുക്കുക.

ശേഷം അടിച്ചെടുത്ത മിക്സിലേക്ക് അൻപത് എം ൽ പാലും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ഒട്ടും തന്നെ തരികളില്ലാതെ വേണം ബാറ്റർ അടിച്ചെടുക്കുവാൻ. ശേഷം ഈ മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് മാവിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിന് ഉപ്പും, ഒന്നര ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, ചേർത്ത് ഇളക്കുക. ശേഷം ഇളക്കി നോക്കുമ്പോൾ കട്ടി കൂടുതലായി തോന്നുന്നു എങ്കിൽ കുറച്ചും കൂടി പാൽ ചേർത്ത് ഇളക്കുക.

ശേഷം മാവിനെ പതിനഞ്ച്‌ മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര തവി വീതം മാവ് ഒഴിച്ച് ഒന്ന് പരത്തുക. ശേഷം അടച്ചു വെച്ച് ലോ ഫ്ളൈമിലിട്ടു വേവിക്കുക. ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. എന്നിട്ട് മുകളിലായി കുറച്ചു നെയ്യ് സ്‌പ്രെഡ്ടക്കുന്നത് വളരെ നല്ലതായിരിക്കും. അപ്പോൾ ബാക്കിയുള്ള എല്ലാ മാവ് കൊണ്ടും ഇതുപോലെ അപ്പം തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പലഹാരം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page