ബ്രെഡ് കൊണ്ടൊരു കിടിലൻ സാൻഡ്‌വിച്ച്

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് സ്നാഡ്വിച്ച്. എന്നാൽ ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് ഒരു കിടിലൻ സാൻഡ്‌വിച്ച് ഉണ്ടാക്കിയാലോ. ഇഫ്താറിനും വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും കഴിക്കാൻ കിടിലൻ ടേസ്റ്റിലുള്ള ഒരു സ്നാക്കാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം 250 gm ബോൺലെസ്സ് ചിക്കൻ ചെറിയ പീസുകളായി മുറിച്ചു വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. എന്നിട്ട് ചിക്കൻ ചേർക്കുക. ശേഷം ചിക്കനിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക.

ശേഷം അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന ചിക്കൻ കുറച്ചു എണ്ണ കൂടി ചേർത്ത് മൊരിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു സവാള അരിഞ്ഞതും,മുക്കാൽ ടേബിൾ സ്പൂൺ വിനാഗിരിയും, ഒരു ടേബിൾ സ്പൂൺ സോയ സോസും, മൂന്നു പീസ് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ ചില്ലി സോസ്, അര കപ്പ് ക്യാപ്‌സിക്കം ചേർത്ത് എല്ലാം കൂടി ഒരു മിനിറ്റോളം വഴറ്റുക.

ശേഷം രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. ഇനി സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിലേക്ക് ഒരു ടേബിൾ സ്പൂൺ മയോന്നൈസ് ചേർക്കുക. ശേഷം മുകളിലായി ചിക്കൻ ഫില്ലിംഗ് വെക്കുക. ശേഷം ഓരോ പീസ് ചീസും മുകളിലായി വെക്കുക. എന്നിട്ട് ഓരോ പീസ് ബ്രെഡും കൂടി മുകളിലായി വെക്കുക. ശേഷം ബ്രെഡിന്റെ മുകളിൽ കുറച്ചു മോസോറില്ല ചീസ് വിതറുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ബ്രെഡ് വെച്ച് അടച്ചു വെക്കുക.

ഫ്ളയിം ലോയിലിട്ട ശേഷം മാത്രം പാൻ അടച്ചു വെക്കുക. ശേഷം ഒരു മിനിറ്റ് കഴിഞ്ഞാൽ ഒരു ടീസ്പൂൺ വെള്ളം അടപ്പിന്റെ സൈഡ്‌ മാറ്റിയ ശേഷം പാനിന്റെ സൈഡിലായി ഒഴിക്കുക. എന്നിട്ട് ഒന്നും കൂടി അടച്ചു വെച്ച് ചീസ് മേൽറ്റാകുന്നത് വരെ ആവി കയറ്റുക. എല്ലാം ബ്രെഡും ഇതുപോലെ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page