ഇന്ന് നമുക്ക് ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ കിടിലൻ ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് ചെറുപഴം കൊണ്ടാണ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് ഇത് വളരെ ടേസ്റ്റിയായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി മൂന്ന് ചെറുപഴം ഒരു ബൗളിലേക്ക് എടുക്കുക. ശേഷം പഴം തൊലി കളഞ്ഞെടുക്കുക. എന്നിട്ട് കൈ കൊണ്ട് നല്ല പോലെ ഉടച്ചെടുക്കുക. ഇനി ഉടച്ചെടുത്ത പഴത്തിലേക്ക് കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് ഉടച്ചെടുക്കുക.
ശേഷം പഞ്ചസാര മേൽറ്റായി വരുന്നത് വരെ പഞ്ചസാരയുമായി പഴം യോജിപ്പിച്ചെടുക്കുക. എത്രത്തോളം പഴം ഉടച്ചെടുക്കാൻ കഴിയും അത്രയും സോഫ്റ്റായി പഴം ഉടച്ചെടുക്കുക. ശേഷം ഒരു നാരങ്ങയുടെ പകുതി നീരും കൂടി ഉടച്ചെടുത്ത പഴം മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ല തണുപ്പുള്ള വെള്ളം ചേർത്ത് ഇളക്കുക. അല്ലെങ്കിൽ ഈ പഴം മിക്സ് കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷവും ജ്യൂസ് തയ്യാറാക്കിയാൽ മതിയാകും.
ഇനി നല്ല പോലെ പഴവുമായി മിക്‌സാക്കിയ ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിക്കുക. ശേഷം കുറച്ചു കസ്കസ് വെള്ളത്തിൽ കുതിർത്തിയ ശേഷം ഈ ജ്യൂസിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപഴം കൊണ്ട് തയ്യാറാക്കിയ ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചെറുപഴം കൊണ്ട് ജ്യൂസ് തയ്യാറാക്കി നോക്കണേ. ഇഫ്താറിനൊക്കെ തയ്യാറാക്കാൻ പറ്റിയ ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്. ശരീരത്തിന് ഉന്മേഷം പകരം ഈ ജ്യൂസ് മതിയാകും.
