ഉണക്ക ചെമ്മീൻ കൊണ്ട് ഈ രീതിയിൽ ഒരു കറി ആരും പ്രതീക്ഷിച്ചു കാണില്ല

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു മീനാണ് ചെമ്മീൻ. എന്നാൽ ഇന്ന് നമുക്ക് ഉണക്ക ചെമ്മീൻ കൊണ്ട് ഒരു അടിപൊളി കറി തയ്യാറാക്കിയാലോ. ചോറിനൊപ്പം മറ്റ് കറികളൊന്നും ഇല്ലാത്ത ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അളവിൽ ചെമ്മീനാണ് എടുത്തിട്ടുള്ളത്. ശേഷം തലയും വാലും കളഞ്ഞെടുത്ത ചെമ്മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക.

ശേഷം ചെമ്മീൻ ഒരു പാനിലേക്ക് മാറ്റി അടുപ്പിലേക്ക് വെക്കുക. എന്നിട്ട് നല്ല പോലെ വറുത്തെടുക്കുക. ഒന്ന് ഡ്രൈ ആയി വരുന്നത് വരെ വറുത്തെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ഒന്ന് ക്രഷ് ആക്കി എടുക്കുക. എന്നിട്ട് ക്രഷ് ആക്കി എടുത്ത ചെമ്മീൻ ഒരു ചട്ടിയിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം മൂന്നു പച്ചമുളകും, കുറച്ചു കറിവേപ്പിലയും, ഒരു മാങ്ങാ ചെറുതായി അരിഞ്ഞതും, കുറച്ചു വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് മാങ്ങയും ചെമ്മീനുമെല്ലാം വേവിച്ചെടുക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റുപോലെ അരച്ചെടുക്കുക. ശേഷം വെന്തുവന്ന ചെമ്മീനിലേക്ക്‌ അരച്ച് വെച്ച തേങ്ങയുടെ മിക്സ് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പ് ആവശ്യമെങ്കിൽ അതും ചേർത്ത് ഇളക്കി കറി വേവിച്ചെടുക്കുക. ലോ ഫ്ളൈമിലിട്ടു എണ്ണ തെളിയുന്നത് വരെ കറി വേവിക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, രണ്ട് പീസ് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് എണ്ണയിൽ മൂപ്പിച്ചു കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉണക്ക ചെമ്മീൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചെമ്മീൻ കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page